എംജി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ (ഐയുസിഡിഎസ്) ബെയ്സിക് കൗണ്‍സലിംഗ് ആൻഡ് സൈക്കോതെറാപ്പി എന്ന വിഷയത്തിൽ 25ന് തുടങ്ങുന്ന ഡിപ്ലോമ കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. താല്പര്യമുള്ളവർക്ക്്
[email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം. 04812731580, 9746085144, 9074034419
സിറ്റൊഴിവ് തൊഴിൽ ഗവേഷണ മേഖലകളിൽ ഏറെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ് പോളിമെറിക് മെറ്റീരിയൽസിൽ എംടെക്ക് ചെയ്യാൻ അവസരം. എംജി സർവകലാശാലയുടെ കീഴിലുള്ള ഇന്റർനാഷണൽ ആൻഡ് ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാല് സെമസ്റ്ററുകളായി നടത്തുന്ന കോഴ്സുകളിൽ അവസാന രണ്ട് സെമസ്റ്ററുകൾ വിദേശ സർവകലാശാലകളിൽ സ്റ്റൈപ്പന്‍േറാടെ ഗവേഷണം നടത്താൻ വരെ അവസരം ലഭിക്കും. എംഎസ്സി ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽസ് സയൻസ്, പോളിമർ സയൻസ് അല്ലേങ്കിൽ ബിടെക് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, കെമിക്കൽ എൻജിനീയറിംഗ്, പോളിമർ ടെക്നോളജി, ബയോടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിവയിലേതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾക്ക് ബയോഡാറ്റ സഹിതം
[email protected] ഇമെയിൽ വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. 8281082083.
എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എംപിഇഎസ് പ്രവേശനത്തിന് എസ്സി വിഭാഗത്തിൽ മൂന്നും എസ്ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവർ 11നു രാവിലെ 10.30 ന് സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മതിയായ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം നേരിട്ട് ഹാജരാകണം. 9447006946
പ്രാക്ടിക്കൽ പരീക്ഷ ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ പുതിയ സ്കീം (2019 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി, 2019, 2018, 2017 (സ്പെഷ്യൽ ബാച്ച്) അഡ്മിഷനുകൾ സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ എംസിഎ സപ്ലിമെന്ററി 2015 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ് (അഫിലിയേറ്റഡ് കോളജുകൾ, സിപിഎഎസ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ), 2011 മുതൽ 2014 വരെയുള്ള അഡ്മിഷനുകൾ സെക്കന്റ് മെഴ്സി ചാൻസ്, ലാറ്ററൽ എൻട്രി, 2017 അഡ്മിഷൻ (വേക്കന്റ് സൂറ്റ് അഡ്മിഷൻ) സപ്ലിമെന്ററി, 2016 അഡ്മിഷൻ ഫസ്റ്റ് മെഴ്സി ചാൻസ് (അഫിലിയേറ്റഡ് കോളജുകൾ, സിപിഎഎസ്), 2015 അഡ്മിഷൻ സെക്കന്റ് മെഴ്സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം 2022 ജനുവരി, 2022 ഏപ്രിൽ മാസങ്ങളിൽ നടന്ന അഞ്ച്, ആറ് സെമസ്റ്ററുകൾ സിബിസിഎസ്എസ് ബികോം (പ്രൈവറ്റ്) മോഡൽ ഒന്ന് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2022 ജനുവരി, 2022 ഏപ്രിൽ സിബിസിഎസ്എസ് ബിഎ (പ്രൈവറ്റ്) അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ റെഗുലർ) ആറാം സെമസ്റ്റർ (2019 അഡ്മിഷൻ റെഗുലർ, 2017, 2018 അഡമിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ, ബിഎസ്സി മോഡൽ I, II, III 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 ഡിസംബറിൽ നടത്തിയ ബിടെക് ആറ്, ഏഴ്, എട്ട് സെമസ്റ്ററുകൾ (2010 മുതലുള്ള അഡ്മിഷൻ സപ്ലിമെന്ററി, മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 18 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി, റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസ് ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (202123 ബാച്ച് റെഗുലർ, സയൻസ് ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് എനർജി സയൻസ് ആൻഡ് ടെക്നോളജി (202022 ബാച്ച് , സയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഫിൽ എഡ്യുക്കേഷൻ (എഡ്യുക്കേഷൻ ഫാക്കൽറ്റി, 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി, സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിബിഎ, ബിസിഎ, ബിബിഎം, ബിഎഫ്ടി, ബിഎസ്ഡബ്ല്യു, ബിപിഇ, ബിടിഎസ് (മോഡൽ III (ന്യു ജനറേഷൻ) 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.