University News
പിഎച്ച്ഡി എൻട്രൻസ് പരീക്ഷ മാറ്റി
ഒന്പത്, പത്ത് തീയതികളിൽ കോട്ടയം സിഎംഎസ് കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ (റിട്ടണ്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് 2022) യഥാക്രമം 16, 17 തീയതികളിലേക്ക് മാറ്റി വച്ചു. വിശദവിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 04812732947 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പിഎച്ച്ഡി എൻട്രൻസ്: അപേക്ഷ പൂർത്തികരിക്കാൻ അവസരം

എംജി സർവകലാശാലയുടെ പിഎച്ച്ഡി പ്രവേശന പരീക്ഷക്ക് വേണ്ടി ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചപ്പോൾ ഫീസ് അടച്ചതിനുശേഷം അപേക്ഷ പൂർത്തീകരിക്കാൻ കഴിയാതിരുന്ന അപേക്ഷകർക്കായി ഓണ്‍ലൈൻ രജിസ്ട്രേഷൻ പോർട്ടൽ ഏഴ്, എട്ട് തീയതികളിലായി തുറന്നു കൊടുക്കും. 04812732947

കരാർ നിയമനം

എംജി സർവകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിലേക്ക് ടെക്നീഷ്യൻ കം ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. www.iucbr.ac.in

എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ് ആയുർവേദ ഡോക്ടർ വൈദ്യരത്നം ഡോ രാഘവൻ രാമൻകുട്ടിയുടെ പ്രഭാഷണം ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കും.

https://meet.google.com/hhdzynsbrd എന്ന ലിങ്ക് ഉപയോഗിച്ച് പരിപാടിയിൽ ഓണ്‍ലൈൻ ആയി പങ്കെടുക്കാം. 9446711043.

സീറ്റൊഴിവ്

എംജി സർവകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എംടെക് എനർജി സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ എസ്ടി വിഭാഗത്തിൽ ഒന്നും ജനറൽ, എസ്‌സി വിഭാഗങ്ങളിൽ രണ്ടും വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി നാളെ രാവിലെ 11 ന് സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഓഫീസിൽ സിഎപി സെല്ലിൽ റൂം നന്പർ 88 ബി യിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

എംജി സർവകലാശാല സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിൽ എംടെക്. നാനോ സയൻസ് ആൻഡ്് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ (നാല്), എസ്‌സി (രണ്ട്), എസ്ടി (ഒന്ന്) എംഎസ്‌സി നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ (നാല്), എസ്‌സി (രണ്ട്) വീതം സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യതാ രേഖകളുമായി എട്ടിന് രാവിലെ 11 ന് സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി ഓഫീസിൽ സിഎപി സെല്ലിൽ റൂം നന്പർ 88 ബി യിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യു, എംഎ പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക്സ് ജേർണലിസം (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ് , 20202019 അഡ്മിഷനനുകൾ സപ്ലിമെന്‍ററി) ബിരുദ പരീക്ഷകൾക്ക് ഏഴ് വരെയും 525 രൂപ പിഴയോടു കൂടി എട്ട് മുതൽ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി 12 നും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. ((www.mgu.ac.in).

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ, സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത നിരക്കിലുള്ള ഫീസ് സഹിതം 19 വരെ സർവകലാശാലയിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).