2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക്, വീണ, വയലിൻ, മൃദംഗം & ഡാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2021 മേയ് മാസം നടത്തിയ അഞ്ചാം സെമസ്റ്റർ ബിഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 05. വിശദവിവരം വെബ്സൈറ്റിൽ.
2022 മാർച്ചിൽ നടത്തിയ എംഫിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ( 2020 21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് (351) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 26ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം (മേഴ്സിചാൻസ് 2010, 2011, 2012 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
20 ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡെസ്)പരീക്ഷകൾ ഓഗസ്റ്റ് 16 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഓഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഓഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി. മേഴ്സിചാൻസ് (2011 അഡ്മിഷൻ മുതൽ 2015 അസഡ്മിഷൻ വരെ) പരീക്ഷകൾക്ക് 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് രണ്ടു വരെയും അപേക്ഷിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
ഓഗസ്റ്റ് മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രൈവറ്റ് സ്റ്റഡി (ആന്വൽ സ്കീം) ബിഎ/ബിഎ അഫ്സൽ ഉൽ ഉലാമ/ബികോം ഒന്നും രണ്ടും വർഷ പരീക്ഷകളുടേയും പാർട്ട് ഒന്ന്, രണ്ട് (സപ്ലിമെന്ററി പ്രൈവറ്റ്/എസ്ഡിഇ), പാർട്ട് മൂന്ന് (സപ്ലിമെന്ററി പ്രൈവറ്റ്/എസ്ഡിഇ), ബികോം അഡിഷണൽ ഇലക്ടീവ് പരീക്ഷകളുടേയും രജിസ്ട്രേഷൻ 2022 ഇന്ന് ആരംഭിക്കും. 2016 അഡ്മിഷൻകാർ അപേക്ഷിക്കേണ്ടതില്ല. പാർട്ട് ഒന്ന്, രണ്ട് (സപ്ലിമെന്ററി) പരീക്ഷകൾക്ക് ബിഎസ്സി (ആന്വൽ സ്കീം) വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
സിൻഡിക്കേറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടർ പട്ടിക സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.