ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കാലടി: ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മ്യൂസിയോളജി/ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം 29 ന് രാവിലെ 11 ന് കാലടി മുഖ്യകേന്ദ്രത്തിലെ ഹിസ്റ്ററി വിഭാഗത്തില്‍ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.