ജനുവരി മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബർ മാസത്തിൽ നടത്തിയ നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ അഞ്ച് വർഷ എംബിഎ (ഇന്റഗ്രേറ്റഡ്) റെഗുലർ ആൻഡ് സപ്ലിമെൻററി 2015 സ്കീം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സ്പെഷൽ പരീക്ഷ
കോവിഡ് 19 പശ്ചാത്തലത്തിൽ ഒന്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ ബിബിഎ എൽഎൽബി ഡിസംബർ 2021 പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷൽ പരീക്ഷ എഴുതാവുന്നതാണ്. സ്പെഷൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം (കോഴ്സ്) കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ഓഗസ്റ്റ് മൂന്നിന് മുൻപായി അതാത് കോളജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കേണ്ടതാണ്. ഈ പരീക്ഷയ്ക്ക് സബ്സെന്ററുകൾ ഉണ്ടായിരിക്കുന്നതല്ല.
ടൈംടേബിൾ
29ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻസ്, സപ്ലിമെന്ററി 20142017 അഡ്മിഷൻ, 2011 സ്കീം 2011 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
കംന്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് ഡിഗ്രി (സപ്ലിമെന്ററി 2008 സ്കീം, മേഴ്സി ചാൻസ്, പാർക്ക് ടൈം കാൻഡിഡേറ്റ്സ് ) ജൂണ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ് ബിഎ, ബിഎസ്സി, ബികോം ഡിഗ്രി (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017, 2016 അഡ്മിഷൻസ്, മേഴ്സി 2015, 2014, 2013 അഡ്മിഷൻസ്) പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴസ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2017, അഡ്മിഷൻസ്, മേഴ്സി 2016, 2015, 2014, 2013 അഡ്മിഷൻസ്) പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓഗസ്റ്റ് മാസം നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്
ഓഗസ്റ്റ് 10 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യു, ബിവോക് എന്നീ സിബിസിഎസ്എസ് (സിആർ) (റെഗുലർ 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻആൻഡ്; സപ്ലിമെന്ററി 20162018 അഡ്മിഷൻ, മെഴ്സി ചാൻസ് 20132015 അഡ്മിഷൻസ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎ വീണ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് രണ്ട് മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
പ്രോജക്ട് സമർപ്പണം
നാലാം സെമസ്റ്റർ എംഎ/ എംഎസ്സി/ എംകോം/എംഎസ്ഡബ്ല്യു/ എംഎംസിജെ/ എംഎ എച്ച്ആർഎം ജൂണ് 2022 പരീക്ഷകളുടെ (റെഗുലർ/സപ്ലിമെന്ററി) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രോജക്ട് സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മ പരിശോധന
രണ്ടാം സെമസ്റ്റർ എംകോം/എംഎസ് സി ബോട്ടണി (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) നവംബർ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ട്. വിശദവിവരം വെബ്സൈറ്റിൽ.