സംസ്കൃത സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ഈ മാസം 27, 29 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎ (കംപാരറ്റീവ് ലിറ്ററേച്ചര്‍), പിജി ഡിപ്ലോമ ഇന്‍ ഹിന്ദി, ട്രാന്‍സ്ലേഷന്‍സ് ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി പരീക്ഷകള്‍ യഥാക്രമം 29, ഓഗസ്റ്റ് രണ്ട് തീയതികളിലേക്കു മാറ്റിവച്ചതായി സര്‍വകലാശാല അറിയിച്ചു.