University News
എംജി ബിരുദ ഏകജാലക പ്രവേശനം
സ്പോർട്സ്, കൾച്ചറൽ, പിഡി ക്വാട്ടകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും. പ്രവേശനം ഓഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ ബന്ധപ്പെട്ട കോളജുകളിൽ് നടത്തും.

പരീക്ഷ മാറ്റി

ഓഗസ്റ്റ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളുടെ മൂന്ന് വർഷ യൂണിറ്ററി എൽഎൽബി പ്രോഗ്രാമിന്‍റെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്്ടിക്കൽ പരീക്ഷ

2022 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 10 ന് അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി വോക് കളിനറി ആർട്ട്സ് ആൻഡ്് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് (2021 അഡ്മിഷൻ റെഗുലർ പുതിയ സ്കീം) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് മൂന്നു മുതൽ 11 വരെ തീയതികളിൽ സെന്‍റ് സേവ്യേഴ്സ് കോളജ് ഫോർ വിമണ്‍, ആലുവയിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഏഴാം സെമസ്റ്റർ ഐഎംസിഎ (2018 അഡ്മിഷൻ റഗുലർ. 2017 അഡ്മിഷൻ സപ്ലിമെന്‍ററി), ഡിഡിഎംസിഎ (2016, 2015, 2014 അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 16 മുതൽ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ഐഎംസിഎ പുതിയ സ്കീം (2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷൻ സപ്ലിമെന്‍ററി), ഡിഡിഎംസിഎ (2014, 2016 അഡ്മിഷനുകൾ സപ്ലിമെന്‍ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഒന്പത് മുതൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി വോക് ഡിഗ്രി ഫാഷൻ ഡിസൈൻ ആൻഡ്് മാനേജ്മെന്‍റ്, ഫാഷൻ ടെക്നോളജി ആൻഡ് മർച്ചൻഡൈസിംഗ് (ന്യു സ്കീം 2020 അഡ്മിഷൻ റഗുലർ, 2019, 2018 അഡ്മിഷൻ റീഅപ്പിയറൻസ്, ഇംപ്രൂവ്മെന്‍റ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഒന്പത് മുതൽ 22 വരെ അതത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി വോക് ഫുഡ് പ്രോസസിംഗ് ടെക്നോളജി (2021 അഡ്മിഷൻ റെഗുലർ ന്യു സ്കീം) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ പാലാ, സെന്‍റ് തോമസ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി വോക് അനിമേഷൻ ആന്‍റ് ഗ്രാഫിക് ഡിസൈൻ പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് നാല് മുതൽ മാറന്പള്ളി, എംഇഎസ് കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി വോക് ഫാഷൻ ടെക്നോളജി പരീക്ഷയുടെ പ്രാക്്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് അഞ്ച് മുതൽ പാലാ, അൽഫോൻസ കോളജിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എംകോം (2019 അഡ്മിഷൻ പ്രൈവറ്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പിജിസിഎസ്എസ് എംഎസ്‌സി ഡാറ്റാ അനലിറ്റിക്സ് (2020 അഡ്മിഷൻ റെഗുലർ) നവംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓഗസ്റ്റ് 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഇംഗ്ലീഷ് (പ്രൈവറ്റ് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

2022 ഏപ്രിൽ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബിഎഡ് (റഗുലർ, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ഓഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.