University News
പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള​ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച് - അ​പേ​ക്ഷ ക്ഷ​ണി​ച്ചു
2023 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​യ്ക്ക് പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള​ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച് എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വൈ​ബ്സൈ​റ്റി​ലെ (www.keralauniversity.ac.in) അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​ന​വും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള നി​ർ​ദേ​ശ​ങ്ങ​ളും അ​ഫി​ലി​യേ​ഷ​ൻ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. പ്ര​സ്തു​ത അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​നു​ശേ​ഷം പ്ര​സ്തു​ത അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ടും അ​നു​ബ​ന്ധ​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ള്ള​വ​യു​ടെ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം ര​ജി​സ്ട്രാ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, സെ​ന​റ്റ്ഹൗ​സ് കാ​ന്പ​സ്, പാ​ള​യം 695 034 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ലി​ലോ നേ​രി​ട്ടോ 31ന​കം എ​ത്തി​ക്കേ​ണ്ട താ​ണ്.

പ്ര​സ്തു​ത ക​വ​റി​നു മു​ക​ളി​ലാ​യി പു​തി​യ കോ​ള​ജ്/​പു​തി​യ കോ​ഴ്സ്/​നി​ല​വി​ലു​ള്ള കോ​ഴ്സു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​വ്/​അ​ധി​ക ബാ​ച്ച്, ഇ​വ​യ്ക്കു​ള്ള അ​പേ​ക്ഷ (ബാ​ധ​ക​മാ​യ​ത്) എ​ന്ന് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട താ​ണ്. 31 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.