University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2022; ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
202223 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (www.admissions.keralauniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശാ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കേ​ണ്ട​തും പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.

മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​തും അ​വ​രെ ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്കേ​ണ്ട താ​ണ്. ഈ ​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​കേ​ണ്ട തി​ല്ല.
വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി നീ​ക്കം ചെ​യ്യ​ണം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ക​യും അ​പ്ര​കാ​രം ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

എം​ബി​എ (ഈ​വ​നിം​ഗ് റെ​ഗു​ല​ർ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു

2022 23 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എം​ബി​എ (ഈ​വ​നിം​ഗ് റെ​ഗു​ല​ർ) പ്രോ​ഗ്രാം ഐ​ഐ​കെ, കാ​ര്യ​വ​ട്ടം, ക​വ​ടി​യാ​ർ എ​ച്ച്എ​ൽ​എ​ൽ മാ​നേ​ജ്മെ​ന്‍റ് അ​ക്കാ​ദ​മി, മ​ണ്‍​വി​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് സ്റ്റാ​ഫ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ​ക്ക് 2022 ജ​നു​വ​രി 1 ന് 25 ​വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം. ബി​രു​ദ​ത്തി​ന് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​യം. എ​ല്ലാ അ​പേ​ക്ഷ​ക​ർ​ക്കും ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വും ഉ​ണ്ടാ​യി​രി​ക്കും. ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് 5.30 ന് ​ശേ​ഷ​മാ​ണ് ക്ലാ​സ് സ​മ​യം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2022 അ​ഗ​സ്റ്റ് 20. അ​പേ​ക്ഷ​ക​ൾ വ​ഴി ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 & 2013 സ്കീം), ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ഡേ​റ്റാ സ​യ​ൻ​സ്, എം​എ​സ്ഡ​ബ്ല്യൂ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്‌​സി ബോ​ട്ട​ണി (എ​ഥ​നോ​ബോ​ട്ട​ണി ആ​ൻ​ഡ് എ​ഥ​നോ​ഫാ​ർ​മ​ക്കോ​ള​ജി) ന്യൂ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 14. അ​പേ​ക്ഷാ​ഫീ​സ് ഹെ​രാ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്രം അ​ട​യ്ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​ക്കു​ന്ന തു​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

ടൈം​ടേ​ബി​ൾ

2022 സെ​പ്റ്റം​ബ​ർ 14 മു​ത​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2019 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2022 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​എം​സി​ജെ/ എം​എ​എ​ച്ച്ആ​ർ​എം (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 & 2019 അ​ഡ്മി​ഷ​ൻ) (ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഒ​ഴി​കെ) പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ22 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം. 2021 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ) അ​പേ​ക്ഷ​ക​ർwww.slcm.keralauniversity.ac.in എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. 2020, 2019, 2018 അ​ഡ്മി​ഷ​ൻ അ​പേ​ക്ഷ​ക​ർ www.exams.keralauniversity.ac.in എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് തീ​യ​തി നീ​ട്ടി

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള​ള 202223 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് 2022 സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ട്ടി. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ നേ​രി​ട്ടു ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാം. ജീ​വ​ൻ​പ്ര​മാ​ണ്‍ സം​വി​ധാ​നം വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പി​പി​ഒ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.

പി​എ​ച്ച്ഡി ന​ൽ​കി

ആ​ർ. പ്ര​വീ​ണ്‍ (എ​ഡ്യൂ​ക്കേ​ഷ​ൻ), മെ​റി​ൻ ജോ​ർ​ജ്, വി. ​വി​പി​ൻ​ദാ​സ് (ഫി​സി​ക്സ്), എ.​ജെ.​ല​ക്ഷ്മി, എ​സ്. രാ​കേ​ഷ് (കൊ​മേ​ഴ്സ്), കെ.​പി. വി​ഷ്ണു (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് ), ജെ.​സു​ധീ​ഷ് കു​മാ​ർ, എ. ​ആ​ശാ​റാ​ണി (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), സി.​എ. ല​ക്ഷ്മി ദേ​വി (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), തേ​ജ​സ് എ​സ്. ന​ന്പൂ​തി​രി (സം​സ്കൃ​തം), എ​ൻ.​കെ.​മ​നോ​ഹ​ര​ൻ (ഇ​ക്ക​ണോ​മി​ക്സ്) സം​ഗീ​ത റേ​ച്ച​ൽ കോ​രു​ത് (ഇം​ഗ്ലീ​ഷ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.