University News
ആം​ഗ്യ​ഭാ​ഷാ പ​രി​ശീ​ല​ന കോ​ഴ്സ്
സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ്, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ദ​ശ​ദി​ന ആം​ഗ്യ​ഭാ​ഷാ പ​രി​ശീ​ല​ന കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ത്ഥി​ക​ൾ, ഗ​വേ​ഷ​ക​ർ, സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 25 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു വ​രെ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന കോ​ഴ്സി​ന്‍റെ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ, ഓ​ഫ്ലൈ​ൻ രി​തി​യി​ലാ​യി​രി​ക്കും. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9207398541 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എം​ജി സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പ് 20202021, 202122 ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ ആ​റി​ന് മു​ന്പാ​യി സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്ട് സ​യ​ൻ​സി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷ​ഫോം സ​ർ​വ്വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ എം​എ ആ​ന്ത്രോ​പോ​ള​ജി കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 16നു ​രാ​വി​ലെ 11നു ​പു​ല്ല​രി​ക്കു​ന്നി​ലു​ള്ള വ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ണ്‍: 04812392383.

വൈ​വാ വോ​സി

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു (2021 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019, 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ ഫീ​ൽ​ഡ് വ​ർ​ക്ക് വൈ​വ വോ​സി പ​രീ​ക്ഷ 16 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2020 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ര​ണ്ട് വ​ർ​ഷ കോ​ഴ്സ്) ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി പ​രീ​ക്ഷ 23 മു​ത​ൽ 31 വ​രെ സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ്, തീ​സീ​സി​ന്‍റെ ര​ണ്ട് കോ​പ്പി​ക​ൾ സ​ഹി​തം പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക്ക​ണം. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ, അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടിം​ഗ് ആ​ൻ​ഡ് ടാ​ക്സേ​ഷ​ൻ (പു​തി​യ സ്കീം 2020 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2019, 2018 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്, ഇം​പ്രൂ​വ്മെ​ന്‍റ്) ജൂ​ലൈ 2022 പ​രീ​ക്ഷ​യു​ടെ മാ​റ്റി​വ​ച്ച പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ (എ​ഒ​സി) അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ൽ 16 മു​ത​ൽ 19 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.