University News
പ​രീ​ക്ഷാ​ഫീ​സ്
ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ബി​എ​ച്ച്എം, ബി​എ​ച്ച്എം​സി​ടി 2018 സ്കീം (​റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ) 2014 സ്കീം (​സ​പ്ലി​മെ​ന്‍റ​റി 2015 മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ), മേ​യ് 2023 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ കൂ​ടാ​തെ 10 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 17 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് യൂ​ണി​റ്റ് ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു മാ​സം, യോ​ഗ്യ​ത:​പ്ല​സ്ടു, അ​പേ​ക്ഷാ​ഫീ​സ്:110 രൂ​പ. കോ​ഴ്സി​ന് ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 12. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 8129418236, 9495476495.

സെ​ന്‍റ​ർ ഫോ​ർ അ​ഡ​ൽ​ട്ട് ആ​ന്‍​ഡ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തി വ​രു​ന്ന പി​എ​സ് സി ​അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റു മാ​സം, യോ​ഗ്യ​ത:​പ്ല​സ്ടു, അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ​വി​വ​ര​റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് & ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ എ​വ​ല്യൂ​ഷ​ന​റി ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി സെ​ന്‍റ​റി​ലേ​ക്ക് 20232024 കാ​ല​യ​ള​വി​ൽ സ്ട്രെ​സ് ഫി​സി​യോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ലേ​ക്ക് റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റി​ന്‍റെ​യും ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​യു​ടെ​യും ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് (ഒ​ഴി​വു​ക​ൾ 2)

യോ​ഗ്യ​ത പി​എ​ച്ച്ഡി ബി​രു​ദം സു​വോ​ള​ജി,മോ​ളി​ക്കു​ലാ​ർ ബ​യോ​ള​ജി​യി​ൽ വൈ​ദ​ഗ്ധ്യം, ബി​ഹേ​വി​യ​റ​ൽ ഫി​സി​യോ​ള​ജി. പ്ര​തി​മാ​സ വേ​ത​നം35,000

ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ (ഒ​ഴി​വു​ക​ൾ 2)

യോ​ഗ്യ​ത എം​എ​സ് സി ​ബി​രു​ദം സു​വോ​ള​ജി ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി അ​ഭി​കാ​മ്യ യോ​ഗ്യ​ത പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ നെ​റ്റ്. പ്ര​തി​മാ​സ വേ​ത​നം 23,000/

വെ​ള്ള​പേ​പ്പ​റി​ൽ എ​ഴു​തി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ചേ​ർ​ത്തു ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, ഇ​ൻ​റ്റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ എ​വ​ല്യൂ​ഷ​ന​റി ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് 2023 11 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ :8907451414.