University News
പിജി പൊതു പ്രവേശന പരീക്ഷ;അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലും 202324 വര്‍ഷത്തെ ബിരുദാനന്തര ബിരുദ, എംടെക്ക് കോഴ്സുകളുടെ പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മേയ് രണ്ടുവരെ നീട്ടി. മേയ് 6,7 തീയതികളില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പിജി പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്‍റിലൂടെയാണ് പ്രവേശനം. വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.

www.cat.mgu.ac.in മുഖേന ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമുള്ള ഒന്നിലധികം കോഴ്സുകള്‍ക്ക് ഓണ്‍ലൈനില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ഒരു അപേക്ഷയില്‍ മുന്‍ഗണനാക്രമത്തില്‍ പരമാവധി നാലു കോഴ്സുകള്‍ക്കുവരെ ഉള്‍പ്പെടുത്താം. വിവിധ വകുപ്പുകളിലെ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കും.

പ്രവേശനം ലഭിക്കുന്ന അക്കാദമിക് പ്രോഗ്രാമില്‍നിന്ന് മറ്റൊന്നിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാറുന്നതിനും അവസരമുണ്ട്.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുന്‍പ് യോഗ്യതാ രേഖകള്‍ ഹാജരാക്കണം. വിശദമായ പ്രോസ്പെക്ടസ് cat.mgu.ac.in ലഭിക്കും. ഫോണ്‍: 04812733595, ഇമെയില്‍: [email protected]

പരീക്ഷാ ഫലം

2022 ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്സ്(2012 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്‍പതു വരെ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7 പരീക്ഷ) അപേക്ഷ നല്‍കാം.

2022 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പിജിസിഎസ്എസ്(സപ്ലിമെന്‍ററിയും മെഴ്സി ചാന്‍സും) എംഎസ് സി ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍സ് ആൻഡ് ഫാഷന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല് നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് യഥാക്രമം 1, 12, 14 തീയതികള്‍ വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ എംഎസ് സി ബോട്ടണി(2004 2011 അഡ്മിഷന്‍ നോണ്‍ സിഎസ്എസ് അദാലത്ത് സ്പെഷ്യല്‍ മേഴ്സി ചാന്‍സ് ഏപ്രില്‍ 2021)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 14 വരെ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷ 24ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബിപിഎഡ് ഡിഗ്രി പരീക്ഷ(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി 2015, 2016, 2017, 2018 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) 24ന് ആരംഭിക്കും.

പത്തു വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. പിഴയോടുകൂടി 11നും സൂപ്പര്‍ ഫൈനോടുകൂടി 12നും അപേക്ഷ സ്വീകരിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് അണ്ടര്‍ ഗ്രാജ്യുവേറ്റ്(2009 മുതല്‍ 2012 വരെ അഡ്മിഷനുള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്‍റും മേഴ്സി ചാന്‍സും) പരീക്ഷകള്‍ മേയ് പത്തിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ കളിനറി ആര്‍ട്സ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി(സിബിസിഎസ്2020 അഡ്മിഷന്‍ റെഗുലര്‍, 20172019 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടത്തും.

നാലാം സെമസ്റ്റര്‍ എംസിഎ(20172019 അഡ്മിഷന്‍ സപ്ലിമെന്‍ററി, ലാറ്ററല്‍ എന്‍ട്രി 20172019 അഡ്മിഷന്‍, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററിഅഫിലിയേറ്റഡ് കോളജുകള്‍, 2015 അഡ്മിഷന്‍അഫിലിയേറ്റഡ് കോളജുകളും സീപാസും,ഫസ്റ്റ് മേഴ്സി ചാന്‍സ്, 20112014 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സും ലാറ്ററല്‍ എന്‍ട്രിയുംഅഫിലിയേറ്റഡ് കോളജുകളും സീപാസം 2014 2016 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ പത്തിന് പുല്ലരിക്കുന്ന് സീപാസില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍

പരീക്ഷാ കേന്ദ്രം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിഎസ് സി മെഡിക്ക്‍ ലാബോറട്ടറി ടെക്നോളജി(പഴയ സ്കീം 2008ന് മുന്‍പുള്ള അഡ്മിഷനുകള്‍ സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഗാന്ധിനഗറിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി അനുവദിച്ചു.

പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്ന വിദ്യാര്‍ഥികളുടെ പഠനകാലത്തെ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി പഠന കേന്ദ്രങ്ങള്‍ നിലവില്‍ സര്‍വകലാശാലയുടെ കേന്ദ്രങ്ങളല്ല. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തത് പരിഗണിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.