ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സര്‍വകലാശാലാ സിഡിഎംആര്പിയില് ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയാറാക്കിയ വിശദമായ ബയോഡാറ്റ, സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സിഡിഎംആര്‍പി ഡയറക്ടര്‍ക്ക് പത്തിന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ
എസ്ഡിഇ, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബിഎസ്സി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എംടിഎച്ച്എം നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റര്‍ എംസിഎ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്ഡിഇ അവസാന വര്‍ഷ എംഎ സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.