University News
സീനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ്
സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ കെഎസ്എച്ച്ഇസി യുടെ ധനസഹായത്തോടെയുള്ള കൈരളി റിസർച്ച് പ്രോജക്ടിലെ(കെആർപി) ഒരു പ്രോജക്ടിനു വേണ്ടി സീനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൈക്രോബയോളജി, ബയോടെക്‌നോളജി, മോളിക്യുലാർ ബയോളജി എന്നിവയിൽ ഏതിലെങ്കിലും 75 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ ഗവേഷണ പരിചയം, നെറ്റ് യോഗ്യത, അന്താരാഷ്ട്ര ജേർണലുകളുടെ പ്രസിദ്ധീകരണം എന്നീ അടിസ്ഥാനയോഗ്യതകൾ ഉള്ളവരെയാണ് സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് പരിഗണിക്കുന്നത്. പ്രായം 35 വയസിൽ കവിയരുത്. പ്രതിമാസം 28000 രൂപയാണ് ഫെലോഷിപ്പ് തുക.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയ്ക്ക് ലൈഫ് സയൻസസിൽ 70 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 40ൽ കവിയരുത്. പ്രതിമാസ ഏകീകൃത ശന്പളം 12000 രൂപ.

പ്രോജക്ട് രണ്ടു വർഷ കാലയളവിലേക്കോ കെഎസ്എച്ച്ഇസി ശിപാർശ ചെയ്യുന്ന സമയപരിധി വരയോ ആയിരിക്കും.

[email protected] എന്ന ഇമെയിലിലേക്ക് 27 വരെ ബയോഡാറ്റ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രോഗ്രാം അസോസിയേറ്റ്; കരാർ നിയമനം

സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ
(ഡിഎഎസ്പി) പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്‍റ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ബിടെക്, എംടെക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

നെറ്റ് യോഗ്യതയോടു കൂടിയ അധ്യാപന പരിചയം, അക്കാദമിക് മേഖലയിൽ രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി സ്‌കിൽ എന്നിവ അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 40000 രൂപ. 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് പ്രായം, എസ്എസ്എൽസി, മറ്റ് വിദ്യാഭ്യാസയോഗ്യതകൾ (പിജി കൺസോളിഡേറ്റഡ് മാക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്), പ്രവൃത്തിപരിചയം, ജാതി,അധിക യോഗ്യത എന്നിവയുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സമർപ്പിക്കണം.വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

യുജി റെഗുലർ, പ്രൈവറ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

യുജി ബികോം സ്‌പെഷൽ മേഴ്‌സി ചാൻസ്(ആനുവൽ സ്‌കീം 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷൻ ആനുവൽ സ്‌കീം) പരീക്ഷകൾക്ക് ജൂൺ ആറു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ജൂൺ ഏഴിന് ഫൈനോടു കൂടിയും ജൂൺ എട്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ 13000 രൂപ സ്‌പെഷൽ ഫീസ് പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ

പരീക്ഷകൾക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ എംബിഎ (2021 അഡ്മിഷൻ റഗുലർ 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം.
ജൂൺ രണ്ടിന് ഫൈനോടു കൂടിയും ജൂൺ മൂന്നിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ ്വീകരിക്കും.

വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

ഒന്നു മുതൽ നാലു വരെ വർഷ ബിഫാം(2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ രണ്ടാം മേഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 15 വരെ ഫീസടച്ച് അപേക്ഷ നൽകാം.

ജൂൺ 16 വരെ ഫൈനോടു കൂടിയും ജൂൺ 17 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കിൽ(പരമാവധി 240 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം.

ആദ്യ മേഴ്‌സി ചാൻസുകാർ 5515 രൂപയും, രണ്ടാം മേഴ്‌സി ചാൻസുകാർ 7720 രൂപയും തേർഡ് മേഴ്‌സി ചാൻസുകാർ 11025 രൂപയും പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ

ഏപ്രിലിൽ വിജ്ഞാപനംപുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബിഎസ് സി കംപ്യൂട്ടർ സയൻസ് സിബിസിഎസ്(സ്‌പെഷൽ സപ്ലിമെൻററി 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ(സോഫ്റ്റ് വെയർ ഡെവലപ്‌മെൻറ് ാബ് ഇൻ ജാവാ ആൻറ് മിനി പ്രോജക്ട് ഇൻ പിഎച്ച്പി) പരീക്ഷ 25നു

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്‍റ് (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി ന്യു സ്‌കീം), (2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മേഴ്‌സി ചാൻസ് ഓൾഡ് സ്‌കീം മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 26 മുതൽ പാലാ, സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടത്തും.

പരീക്ഷാ ഫലം

2022 നവംബറിൽ നടന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ ബികോം (സിബിസിഎസ് 2021 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ്(1900500 ൽ തുടങ്ങുന്ന രജിസ്റ്റർ നമ്പർ), 2017,2018,2019 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എംഎസ് സി ഫിസിക്‌സ്(മെറ്റീരിയൽ സയൻസ്) (റഗുലർ, ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ ഫീസടച്് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബിപിഎഡ് (2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2018 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ രണ്ടു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എംഎസ് സി ഹോം സയൻസ് ബ്രാഞ്ച് 10(എ) ചൈൽഡ് ഡെവലപ്‌മെൻറ്, ബ്രാഞ്ച് 10(ഡി) ഫാമിലി ആൻറ് കമ്മ്യൂണിറ്റ് സയൻസ് (2021 അഡ്മിഷൻ റഗുലർ നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ
രണ്ടാം സെമസ്റ്റർ എംഎസ് സി സൈക്കോളജി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെന്‍ററിയും, 2019 അഡ്മിഷൻ സപ്ലിമെന്‍ററി നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.