ഒന്നാം വർഷ ബിരുദ പ്രവേശനം : ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നു
ഗവ.എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള 202324 അധ്യായന വർഷത്തെ പ്രവേശനത്തിന് ജൂണ്‍ ഒന്നു മുതൽ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://admissions.keralauniversity.ac.in
കോളജുകൾ ജൂണ്‍ ഒന്നു മുതൽ
കേരളസർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളും 2023 ലെ മധ്യവേനലവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് തുറന്ന് പ്രവർത്തിക്കും.
സീറ്റ് ഒഴിവ്ഒന്നാം വർഷ ബിരുദ പ്രവേശനം : ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നു
കാര്യവട്ടം എഞ്ചിനീയറിംഗ് കോളജിലെ ഒന്നാം വർഷ ബിടെക് കോഴ്സിൽ ഒഴിവുള്ള 12 എൻആർഐ സീറ്റുകളിലേക്ക് (ഇസിഇ. മൂന്ന്, സിഎസ്ഇ ആറ്, ഐടി മൂന്ന്) അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് കോളജ് വെബ്സൈറ്റ് www.ucek.in സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 9447125125, 9656468540, 9388011160
പരീക്ഷാഫലം
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിപിഎ (വോക്കൽ/ വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഏഴു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ ഒന്‍പതു വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂണ്‍ 27 ന് ആരംഭിക്കുന്ന അഞ്ചുവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) ഏഴാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണ്‍ 12 ന് ആരംഭിക്കുന്ന അഞ്ചുവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) ഒന്‍പതാം സെമസ്റ്റർ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പുതുക്കിയ പരീക്ഷാകേന്ദ്രം ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ
(ആന്വൽ സ്കീം) പരീക്ഷകൾക്ക് യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർത്ഥികളും (ഓഫ് ലൈൻ) തോന്നയ്ക്കൽ എജെ കോളജിലും, പന്തളം എൻഎസ്എസ് കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും (ഓഫ് ലൈൻ) അടൂർ യുഐടിയിലും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും (ഓഫ് ലൈൻ) കൊല്ലം എസ്എൻ കോളജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റ് പുതിയ പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാണ്.
ജൂണ്‍ ഒന്ന്ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ/ബി.കോം (ആന്വൽ സ്കീം) റെഗുലർ & സപ്ലിമെന്ററി, ബി.കോം. കോഓപ്പറേഷൻ അഡീഷണൽ ഇലക്ടീവ് എന്നീ പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ പരീക്ഷ എഴുതേണ്ടതാണ്.
പരീക്ഷാഫീസ്
ജൂണിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (ബിപിഎഡ് 2022 സ്കീം നാലുവർഷ ഇന്നോവേറ്റീവ് കൊഴ്സ്), മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ് 2020 സ്കീം 2022 അഡ്മിഷൻ) റെഗുലർ പരീക്ഷകൾക്ക് ടഘഇങ പോർട്ടൽ മുഖേന മെയ് 31 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ ജൂണ്‍ ആറു വരെയും 150 രൂപ പിഴയോടെ ജൂണ്‍ എട്ടു വരെയും 400 രൂപ പിഴയോടെ ജൂണ്‍ ഒന്‍പതു വരെയും അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
മെയ് 31 ന് നടത്തുന്ന എംഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു (ഡി.എം.) & എംഎഎച്ച്ആർഎം പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.