കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ ഏഴാം സെമസ്റ്റർ 2018 സ്കീം, മാർച്ച് 2023 കന്പ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനീയറിംഗ് ബ്രാഞ്ചിന്റെ പ്രായോഗിക പരീക്ഷ 14 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് എട്ടു വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ബിസിനസ്
ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏഴു വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്), എംഎസ്സി ബയോടെക്നോളജി, എംഎ അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ, എംഎ സാൻസ്ക്രിറ്റ് സ്പെഷൽ വ്യാകരണ, എംഎ സാൻസ്ക്രിറ്റ് സ്പെഷ്യൽ വേദാന്ത, എംഎ സാൻസ്ക്രിറ്റ് സ്പെഷൽ ന്യായ, എംഎ സാൻസ്ക്രിറ്റ് സ്പെഷൽ ജ്യോതിഷ, എംഎ സാൻസ്ക്രിറ്റ് സ്പെഷൽ സാഹിത്യ (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ അപേക്ഷിക്കാം.സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും, സപ്ലിമെന്ററി, മേഴ്സിചാൻസ് വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സർവകലാശാലയുടേതുൾപ്പെടെ മറ്റൊരു മാർഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2022 ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിഡെസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 15 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി,ബികോം എൽഎൽബി,ബിബിഎ എൽഎൽബി റെഗുലർ (2021 അഡ്മിഷൻ മാത്രം) പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2022 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബികോം ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ ഇജെ(ഏഴ്) സെക്ഷനിൽ ഇന്നു മുതൽ മൂന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
2023 ജൂണിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിഎ,ബിഎസ്സി,ബികോം (ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പ്രോഗ്രാം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ അഞ്ചുവരെയും 150 രൂപ പിഴയോടെ ഏഴുവരെയും 400 രൂപ പിഴയോടെ ഒന്‍പതു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണ്‍ 20 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിഡെസ് പരീക്ഷകൾക്ക് 150 രൂപ പിഴയോടെ മൂന്നു വരെയും 400 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/
എംഎംസിജെ/എംഎസ്ഡബ്ല്യു/എംഎഎച്ച്ആർഎം/എംടിടിഎം (റെഗുലർ 2021 അഡ്മിഷൻ) പരീക്ഷകൾക്കുള്ള രജിസ്ട്രേഷന് 2023 ജൂണ്‍ 1 വരെ അപേക്ഷിക്കാം. SLCM
പോർട്ടൽ മുഖേന ജൂണ്‍ 10 വരെ അപേക്ഷിക്കാവുന്നതാണ്.
ജൂണിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിടി) (2018 സ്കീം റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻ), സപ്ലിമെന്ററി 2018 അഡ്മിഷൻ, 2014 സ്കീം സപ്ലിമെന്ററി 2015 2017 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മൂന്നു വരെയും 150 രൂപ പിഴയോടെ ആറുവരെയും 400 രൂപ പിഴയോടെ എട്ടു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ജൂണ്‍ 20 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വൈവാവോസി
വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ & സപ്ലിമെന്ററി 2018 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി മൂന്നി ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തിൽ വച്ച് നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.