University News
എംജി ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം; അപേക്ഷ 20 വരെ നൽകാം
എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് 20നു വൈകുന്നേരം അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. സാധ്യതാ അലോട്ട്മെന്റ് 14നും ഒന്നാം അലോട്മെന്‍റ് 29നും പ്രസിദ്ധീകരിക്കും. ജൂലൈ 13ന് ഒന്നാം സെമസ്റ്റർ ക്ലാസ് ആരംഭിക്കും.
https://cap.mgu.ac.in മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്.
മാനേജ്‌മെന്റ്, ലക്ഷ്വദ്വീപ് ക്വാട്ടകളിൽ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുക. രണ്ടു വിഭാഗത്തിലും പ്രവേശനം ആഗ്രഹിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ അപേക്ഷ നൽകുമ്പോൾ ഈ അപേക്ഷാ നമ്പർ നൽകുകയും ചെയ്യണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾക്ക് ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
വികലാംഗ, സ്‌പോർട്‌സ്, കൾച്ചറർ ക്വാട്ടകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. സർവകലാശാല പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും രേഖകളുടെ കേന്ദ്രീകൃത പരിശോധന നടത്തുകയും ചെയ്യും.
അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അക്കൗണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ നൽകിയ ഓൺലൈൻ അപേക്ഷയിലെ പേര്, സംവരണ വിഭാഗം, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക് വിവരങ്ങൾ(മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ ആവശ്യമെങ്കിൽ 24, 26 തീയതികളിൽ തിരുത്താം. ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും ഈ ദിവസങ്ങളിൽ സൗകര്യമുണ്ടാകും. 26നു ശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനോ സാധിക്കില്ല.
സംവരാണാനുകൂല്യം വേണ്ടവർ ഓൺലൈൻ അപേക്ഷയോടൊപ്പം റവന്യു അധികാരി നൽകുന്ന കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. വിമുക്ത ഭടൻ, ജവാൻ, എൻസിസി, സ്‌കൗട്ട് എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോണസ് മാർക്ക് ലഭിക്കുന്നതിന് പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവരും റവന്യുഅധികൃതരുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്ം അപ്‌ലോഡ് ചെയ്യണം.
എയ്ഡഡ് കോളജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവർ ഓൺലൈനിൽ അപേക്ഷ നൽകണം. ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യു അധികൃതർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം.

എയ്ഡഡ്, എയ്ഡഡ് ഫോർവേഡ് കമ്യൂണിറ്റി കോളജുകളിലെ എഴുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും പത്തു ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും എയ്ഡഡ് ബാക്ക് വേഡ് കമ്യൂണിറ്റി കോളജുകളിലെ അറുപത് ശതമാനം മെറിറ്റ് സീറ്റുകളിലേക്കും ഇരുപത് ശതമാനം കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സർവകലാശാല നേരിട്ട് ഏകജാലകം വഴിയായിരിക്കും പ്രവേശനം നടത്തുക.

സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസിൽ നിർദേശിച്ചിട്ടുള്ള സാക്ഷ്യപത്രങ്ങളുടെ അസൽ പ്രവേശന സമയത്ത് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കണം.

വിവിധ പ്രോഗ്രാമുകളുടെ ഫീസിന്റെ വിശദാംശങ്ങൾ സർവകലാശാലാ ഏകജാലക പ്രവേശനത്തിന്‍റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളജുകളിൽ ഏകജാലക പ്രവേശനവുമായി(ക്യാപ്) ബന്ധപ്പെട്ട് ഹെൽപ്പ് ഡസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിന്റെ സേവനം തേടാം. ഹെൽപ് ഡസ്‌കുകളുടെ ഫോൺ നമ്പരുകൾ ക്യാപ് വെബ്‌സൈറ്റിലുണ്ട്.

ബിരുദ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് അപേക്ഷ 12 വരെ

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 263 ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 151 ത്രിവത്സര ബിരുദ കോഴ്സുകളിലും ഏഴ് പഞ്ച വത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിലും ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 12ന് അവസാനിക്കും. https://cap.mgu.ac.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്.

അധ്യാപക നിയമം; അഭിമുഖം 20ന്

മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്(ഐയുസിഡിഎസ്) പുതുതായി തുടങ്ങുന്ന എംഎസ്ഡബ്ല്യു റെഗുലർ കോഴ്‌സിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ ജൂലൈ നാലിന് നടത്താനിരുന്ന അഭിമുഖം 20 നടക്കും.

യുജിസിയും എംജി സർവകലാശാല നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുമുള്ളവരെയാണു പരിഗണിക്കുന്നത്.

ഐയുസിഡിഎസിൽ നടക്കുന്ന അഭിമുഖത്തിനെത്തുന്നവർ യോഗ്യകളുടെയും പ്രവൃത്തിപരിചയത്തിൻറെയും സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം.

ഫോൺ: 0481 2731580, ഇമെയിൽ:[email protected], വെബ്‌സൈറ്റ്:www.iucds.mgu.ac.in

പരീക്ഷയ്ക്ക് അപേക്ഷിക്കാം

18ന് നടക്കുന്ന നാലാം സെമസ്റ്റർ എംഎഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2021 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയ്ക്ക് ജൂലൈ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

ജൂലൈ നാലിനു പിഴയോടു കൂടിയും ജൂലൈ അഞ്ചിനു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 65 രൂപ നിരക്കിൽ(പരമാവധി 325 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം.

പരീക്ഷാ കേന്ദ്രം

14ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിഎ, ബികോം(സിബിസിഎസ്എസ് 2015, 2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012 മുതൽ 2014 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.

വിദ്യാർഥികൾ അനുവദിച്ച കോളജിൽനിന്നും ഹാൾ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം.

അപേക്ഷാ സമയപരിധി നീട്ടി

രണ്ടാം സെമസ്റ്റർ സിബസിഎസ്(പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ് സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾക്ക് 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
13ന് പിഴയോടു കൂടിയും 14ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

പ്രൈവറ്റ് രജിസ്‌ട്രേഷൻ എംഎ, എംഎസ് സി, എംകോം മാർച്ച് 2023 (2016, 2017, 2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ 27നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 12നും ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിഎ കഥകളി വേഷം, ബിഎ കഥകളി ചെണ്ട, ബിഎ ഭരതനാട്യം ഏപ്രിൽ 2023(സിബിസിഎസ് സ്‌പെഷ്യൽ സപ്ലിമെൻററി 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി മാത്രം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12, 13 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്‌സിൽ നടക്കും.

നാലാം സെമസ്്റർ ബിഎസ് സി ബയോടെക്‌നോളജി മാർച്ച് 2023(കോംപ്ലിമെൻററി മോഡൽ 3 സിബിസിഎസ് 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15ന് നോർത്ത് പറവൂർ, എസ്എൻജി ഐഎസ്ടി ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ നടക്കും.

നാലാം സെമസ്റ്റർ ബിഎ മ്യൂസിക് മൃദംഗം, ബിഎ മ്യൂസിക് വയലിൻ ഏപ്രിൽ 2023(സിബിസിഎസ് ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 13, 20 തീയതികളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

ഒന്നാം സെമസ്റ്റർ എംഎസ് സി മോളിക്യുലാർ ബയോളജി ആൻഡ ജനറ്റിക് എൻജിനീയറിംഗ് മാർച്ച് 2023(സിഎസ്എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 16ന് അതത് കോളജുകളിൽ നടക്കും.

നാലാം സെമസ്റ്റർ ബിഎസ് സി കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി മാർച്ച് 2023(സിബിസിഎസ് 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 12ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാസമയത്തിൽ മാറ്റം

16ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബിആർക്ക്(2012 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2011 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പരീക്ഷാസമയം പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ സിബിസിഎസ് എസ്(2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷയോടൊപ്പം അഡീഷണൽ ലാംഗ്വേജ്: ഹിന്ദി പ്രോസ് ആൻഡ ഷോർട്ട് സ്റ്റോറീസ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ 16ന് ആരംഭിക്കും

പരീക്ഷാ ഫലം

2023 ജനുവരി നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ് (2021 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻറ്(2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും, 2018, 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.