University News
ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സില്‍ നടത്തുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദ കോഴ്‌സുകള്‍ക്ക് എംജി സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ബാച്ച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ ്(ബിപിഇഎസ്), ബാച്ചലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബിപിഎഡ്) എന്നിവയാണ് കോഴ്‌സുകള്‍. എംജി സര്‍വകലാശാല അംഗീകരിച്ച പ്ലസ് ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവര്‍ക്ക് ബിപിഇഎസിന് അപേക്ഷിക്കാം. എം.ജി. സര്‍വകലാശാല അംഗീകരിച്ച ഏതെങ്കിലും ബിരുദ കോഴ്‌സ് വിജയിച്ചവരെയാണ് ബിപിഎഡ് കോഴ്‌സിലേക്ക് പരിഗണിക്കുന്നത്. രണ്ടു കോഴ്‌സുകള്‍ക്കും പ്രായപരിധിയില്ല. എഴുത്തു പരീക്ഷയുടെയും കായികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലും കായിക മേഖലയിലെ നേട്ടങ്ങള്‍ വിലയിരുത്തിയുമാണ് പ്രവേശനം നല്‍കുക.

അപേക്ഷാ ഫോറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും സര്‍വകലാശാലാ വെബ്‌സൈറ്റില്‍നിന്ന് (www.mgu.ac.in) ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ 15വരെ എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. 944700694

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംടിടിഎം (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് 12 മുതല്‍ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 17 മുതല്‍ 19 വരെ പിഴയോടെയും 20ന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 55 രൂപ നിരക്കില്‍ (പരമാവധി 330 രൂപ) സിവി ക്യാമ്പ് ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി പ്രോഗ്രാമുകളുടെ വിവിധ പരീക്ഷകള്‍ക്ക് 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. 16ന് പിഴയോടെയും 17ന് സൂപ്പര്‍ ഫൈനോടെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

ഒന്നു മുതല്‍ നാലു വരെ സെമസ്റ്ററുകള്‍ എംഎച്ച്ആര്‍എം (2007 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ സ്പെഷല്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ 2008 അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ 20നം 2009 അഡ്മിഷന്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ 22നും നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംബിഎ (2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജൂലൈ മൂന്നിന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍ തീയതിയില്‍ മാറ്റം

20 മുതല്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി ബോട്ടണി ഫെബ്രുവരി 2023 (സിഎസ്എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോംസയന്‍സ് മാര്‍ച്ച് 2023 (2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2021, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

2023 മാര്‍ച്ചില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് (2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീഅപ്പിയറന്സ്), കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ (മാത്തമാറ്റിക്സ് മോഡല്‍ ഒന്ന്, ഇക്കണോമിക്സ് മോഡല്‍ രണ്ട് ഫോറിന്‍ ട്രേഡ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 12 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍

നാലാം സെമസ്റ്റര്‍ ബിവോക് കളിനറി ആര്‍ട്സ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേയ് 2023 (പുതിയ സ്‌കീം 2022 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 19 മുതല്‍ ആലുവ, സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമനില്‍ നടക്കും.

2023 ഫെബ്രുവരിയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റര്‍ ബിഎസ്‌സി മാത്തമാറ്റിക്സ് മോഡല്‍ രണ്ട് കംപ്യൂട്ടര്‍ സയന്‍സ് (സിബിസിഎസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീഅപ്പിയറന്‍സും, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകളുടെ സോഫ്റ്റ്വെയര്‍ ലാബ്ഒന്ന് ഇന്‍ട്രൊഡക്ഷന്‍ ടു വെബ് ടെക്നോളജീസ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 15,16 തീയതികളില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി ബയോടെക്നോളജി ഏപ്രില്‍ 2023 (സിബിസിഎസ് 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമായുള്ള ്പെഷല്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16ന് ഇടത്തല, അല്‍അമീന്‍ കോളജില്‍ നടക്കും.

പരീക്ഷാ ഫലം

എംഎസ്‌സി സൈബര്‍ ഫോറന്‍സിക് (പിജിസിഎസ്എസ് സ്പെഷല്‍ സപ്ലിമെന്ററി) നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2023, മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 23 വരെ ഓണ്‍ലൈനില്‍ ഫീസ് അടച്ച് അപേക്ഷിക്കാം.

2022 ഒക്ടോബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എജ്യുക്കേഷന്‍ (റെഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 23 വരെ ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.

2023 ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത ഏഴാം സെമസ്റ്റര്‍ ബാച്ച്ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (2010,2011,2012 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 22 വരെ ഫീസ് അടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.