University News
സംസ്കൃതം– വേദാന്തം, സാഹിത്യം കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം വേദാന്തം കോഴ്സും ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎ സംസ്കൃതം സാഹിത്യം കോഴ്സും ആരംഭിച്ചു.

പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടു വർഷം) ഈ കോഴ്സുകളി ലേക്ക് അപേക്ഷിക്കാം. സംസ്കൃത വിഷയങ്ങളിൽ ബിരുദ പഠനത്തിനു പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രതിമാസം 250 രൂപ വീതം സ്കോളർഷിപ് നൽകും.

താത്പര്യമുള്ളവർ സർവകലാശാല വെബ്സൈറ്റിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൈ ൗെ. മര.ശി/ ംംം.ൈൗെീിഹശില.ീൃഴ വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദിഷ്‌ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തി യ പകർപ്പും യൂണിയൻ ബാങ്കിൽ 50 രൂപ അടച്ച ചെലാനും എസ്സി, എസ്ടി വിദ്യാർഥികൾക്ക് 10 രൂപ) ഉൾപ്പെടെ പ്രാദേശിക കേന്ദ്രത്തിലെ ഡയറക്ടർക്കു സമർപ്പിക്കണം.

പ്രോസ്പെക്ടസും ബാങ്ക് ചലാനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൈൗെ.മര.ശി/ ംംം. ൈൗെീിഹശില.ീൃഴ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20.
More News