കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2018 സെപ്റ്റംബർ 24 മുതലാരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓഗസ്റ്റ് 23 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 31 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ നാല് വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 സെപ്റ്റംബർ 24 മുതലാരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 റെഗുലർ /സപ്ലിമെന്ററി പരീക്ഷയ്ക്ക് ഓഗസ്റ്റ് 21 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 31 വരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ നാലുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 സെപ്റ്റംബർ 26 മുതലാരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2010 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് മുപ്പതു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഒന്നു വരേയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ നാലു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 സെപ്റ്റംബർ 24 മുതലാരംഭിക്കുന്ന തേർഡ് ബിഎഎംഎസ് പാർട്ട് 2 സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് 20 മുതൽ 29 വരെയുള്ള തിയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഓഗസ്റ്റ് 31 വരേയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ ഒന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2018 സെപ്റ്റംബർ 24 മുതലാരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷണൽ ബിഎഎംഎസ് പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി സെപ്റ്റംബർ അഞ്ചുവരേയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ ഏഴുവരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാ തിയതി
2018 സെപ്റ്റംബർ 24 മുതലാരംഭിക്കുന്ന രണ്ടാംവർഷ ബിഎ എസ്എൽപി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷയ്ക്ക് ഓഗസ്റ്റ് മുപ്പതു വരെയുള്ള തിയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഒന്നുവരെയും, 315 രൂപ സൂപ്പർ ഫൈനോടുകൂടി സെപ്റ്റംബർ നാലു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.