ഒന്നാം സെമസ്റ്റർ എൽഎൽബി പരീക്ഷകൾ മാറ്റി
2018 ഓഗസ്റ്റ് 30നും 31നും നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം), ആറാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (റീഅപ്പിയറൻസ് 2013നു മുന്‍പുള്ള അഡ്മിഷൻ) ആൻഡ് നാലാം സെമസ്റ്റർ സിബിസിഎസ്എസ് യുജി (റീഅപ്പിയറൻസ് 2013ന് മുന്‍പുള്ള അഡ്മിഷൻ ആൻഡ് മേഴ്സി ചാൻസ്), മൂന്നാം വർഷ ബിഎസ്സി എംആർടി (2016നു മുന്‍പുള്ള അഡ്മിഷൻ) സപ്ലിമെന്ററി, മൂന്നാം വർഷ ബിപിടി (2008 മുതൽ അഡ്മിഷൻ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്മെന്റ് മാത്രം), ഒന്നാം സെമസ്റ്റർ എംഎൽഐഎസ്സി (2016 അഡ്മിഷൻ സപ്ലിമെന്ററി ഡിപ്പാർട്ട്മെന്റ് മാത്രം) ആൻഡ് 2017 അഡ്മിഷൻ റഗുലർ ആൻഡ് 20092016 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ ആൻഡ് ഡിപ്പാർട്ട്മെന്റ്) എന്നീ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. മറ്റ് പരീക്ഷകളുടെ തീയതികൾക്ക് മാറ്റമില്ല.
തീയതി നീട്ടി
കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷനിലെ അവസാന വർഷ ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷയുടെ റീവാല്യുവേഷന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ നാലു വരെ നീട്ടി.
പ്രൈവറ്റ് ബിഎ ബികോം അപേക്ഷാ തീയതി
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷന്റെ കീഴിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ 2017 അഡ്മിഷൻ സിബിസിഎസ് റഗുലർ, 2017ന് മുന്‍പുള്ള അഡ്മിഷൻ സിബിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബറിൽ നടത്തും. അപേക്ഷകൾ സെപ്റ്റംബർ ഏഴു വരെയും 50 രൂപ പിഴയോടെ 10 വരെയും 500 രൂപ സൂപ്പർഫൈനോടെ 12 വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 30 രൂപ വീതം (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാന്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം. അപേക്ഷാഫോറം സർവകലാശാലാ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാഫോമിന്റെ വിലയായി 25 രൂപ പരീക്ഷാഫീസിനൊപ്പം അടയ്ക്കേണ്ടതാണ്. ഫീസ് ലുമ്യ.ാഴൗ.മര.ശി എന്ന വെബ്സൈറ്റ് വഴി അടയ്ക്കേണ്ടതാണ്. ബിഎ അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ നാലിനും ബികോം അപേക്ഷകൾ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ അഞ്ചിനും നേരിട്ട് സമർപ്പിക്കേണ്ടതാണ്.
പ്രാക്്ടിക്കൽ
2018 ജൂണ്‍, ജൂലൈ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ കഥകളി സംഗീതം (സിഎസ്എസ് റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ ആർഎൽവി കോളജിൽ് നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് : അപേക്ഷ ക്ഷണിച്ചു
സർവകലാശാലയിലെ പഠനവകുപ്പുകളിലും സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും മുഴുവൻ സമയ പിഎച്ച്ഡി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകരിൽ നിന്നും 201819 വർഷത്തേക്കുള്ള സർവകലാശാലാ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് (100 പേർക്ക്) നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 12000/ രൂപയാണ് ഫെല്ലോഷിപ്പ് തുക. മൂന്നു വർഷമാണ് ഫെലോഷിപ്പ് കാലാവധി. എന്നാൽ, തികച്ചും അർഹരായവർക്ക് ഗവേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലും ഗവേഷണ മാർഗദർശിയുടെയും സ്ഥാപനമേധാവിയുടെയും സിൻഡിക്കറ്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റികളുടെയും ശിപാർശകളുടെ അടിസ്ഥാനത്തിലും ഫെല്ലോഷിപ്പ് കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകും. വിശദവിവരങ്ങളും അപേക്ഷാഫോറം ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബർ 29.
സ്പോർട്സ് സ്കോളർഷിപ്പ്
സർവകലാശാലയിൽ 201617 ആൻഡ് 201718 വർഷങ്ങളിലെ സ്പോർട്്സ് സ്്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 15ന് മുന്‍പായി ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിന്റെ ഡയറക്്ടറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
2018 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.
2018 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് റഗുലർ, മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് (സപ്ലിമെന്ററി) മെഡിക്കൽ ഡോക്യുമെന്േറഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.
2018 ജൂലൈ മാസത്തിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
അക്കാദമിക് കൗണ്‍സിൽ യോഗം
സർവകലാശാലാ അക്കാദമിക് കൗണ്‍സിലിന്റെ യോഗം സെപ്റ്റംബർ 29ന് രാവിലെ 10ന് സർവകലാശാലാ കാന്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടക്കും. യോഗത്തിൽ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ ഒരു പ്രമേയം സെപ്റ്റംബർ ഏഴിന് മുന്‍പ് രജിസ്ട്രാറുടെ പക്കൽ എത്തിക്കേണ്ടതാണ്.