എംഎഡ്, ബിഎഡ്, എംബിഎ ഉത്തരക്കടലാസുകൾ എത്തിക്കണം
2018 ജൂലൈ മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ്, ബിഎഡ്, നാലാം സെമസ്റ്റർ എംബിഎ എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസ് പരീക്ഷാകേന്ദ്രങ്ങളിൽനിന്നു മൂല്യനിർണയത്തിനായി സർവകലാശാലയിലെ റൂം നന്പർ 48ൽ പ്രവർത്തിക്കുന്ന ക്യാന്പിൽ എത്തിക്കണം.
മാറ്റിവച്ചു
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസും ചലച്ചിത്ര അക്കാദമിയും സംയുക്തമായി അഞ്ചു മുതൽ ഏഴുവരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രോത്സവം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
വാക്ക് ഇൻ ഇന്റർവ്യൂ
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ താത്കാലിക സുരക്ഷാഭടന്റെ ഒഴിവിലേക്ക് 59 വയസ് തികയാത്ത സൈനിക, അർധസൈനിക വിഭാഗത്തിൽനിന്നു വിരമിച്ചവരെ ഉൾപ്പെടുത്തി സെപ്റ്റംബർ നാലിനു വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.പ്രതിദിനം 600 രൂപ നിരക്കിൽ ഒരു വർഷക്കാലത്തേക്കു കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സർവകലാശാല, തത്തുല്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്കു മുൻഗണന.