പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ
2018 സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ നടക്കുന്ന നാലാം സെമസ്റ്റർ റെഗുലർ ബിടെക് കോഴ്സ് കോഡിൽ വരുന്ന രണ്ടും നാലും സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് (2008 സ്കീം) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
ക്ലാസുകൾ ആരംഭിക്കുന്നു
സർവകലാശാലയിലെ എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സെമസ്റ്റർ സിബിസിഎസ്/കരിയർ റിലേറ്റഡ് ഡിഗ്രി കോഴ്സുകളുടെ ക്ലാസുകൾ അക്കാഡമിക് കലണ്ടർ പ്രകാരം 10 ന് ആരംഭിക്കും.
അപേക്ഷ ക്ഷണിച്ചു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നെടുമങ്ങാട് പനവൂർ മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി: ആറ് മാസം, യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. അപേക്ഷ കോളജിലെ തുടർ വിദ്യാഭ്യാസ യൂണിറ്റിൽ നിന്ന് ലഭിക്കും. അപേക്ഷാഫീസ് 110 രൂപ. കൂടുതൽ വിവരങ്ങൾക്ക് 04722867555, 7293973530 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് ലെ 20182019 വർഷത്തെ എംഎസ്ഡബ്യൂ, എംഎഎച്ച്ആർഎം കോഴ്സുകളുടെ അഡ്മിഷനു വേണ്ടിയുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയതി ഇന്ന്
ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് (2018 19 അധ്യയന വർഷം) പ്രവേശനത്തിനുളള ട്രയൽ അലോട്ട്മെന്റ് വെബ്സൈറ്റിൽ.
വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും/പുനർക്രമീകരിക്കുന്നതിനും/ പ്രൊഫൈലിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിനും ഇന്നുവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങൾ വരുത്തുന്നവർ അതിനു ശേഷമുളള പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്.
കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളിൽ ഏഴിനകം സമർപ്പിക്കണം.