University News
പ​രീ​ക്ഷ മാ​റ്റി
25 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ/​എം​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 2019 ജ​നു​വ​രി​യി​ലേ​യ്ക്ക് മാ​റ്റി. ടൈം​ടേ​ബി​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന്

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ/​സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള​ള (201819) റാ​ങ്ക് ലി​സ്റ്റ് അ​താ​ത് കോ​ള​ജു​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രാ​തി​ക​ൾ 14ന​കം പ്ര​ൻ​സി​പ്പ​ലി​നെ അ​റി​യി​ക്കാം.

പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് ഇ​ന്ന്

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള​ള (201819) റാ​ങ്ക് ലി​സ്റ്റ് അ​താ​ത് കോ​ള​ജു​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രാ​തി​ക​ൾ 14ന​കം പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ക്കാം. അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക 15ന് ​കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. 24ന് ​അ​ഡ്മി​ഷ​ൻ ന​ട​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​ർ 26 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ​യും ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 17 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

2018 2019 വ​ർ​ഷ​ത്തേ​ക്കു​ള​ള എം​ഫി​ൽ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​ഫി​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് (സി​എ​സ്എ​സ്) അ​ഡ്മി​ഷ​ന് വേ​ണ്ടി 12ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ 14 ലേ​ക്ക് മാ​റ്റി.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന വ​കു​പ്പ് ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 15നു ​രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സ​ന്പ​ർ​ക്ക ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്നും, ര​ണ്ടും സെ​മ​സ്റ്റ​റു​ക​ളി​ലെ അ​സൈ​ൻ​മെ​ന്‍റ്, കേ​സ് സ്റ്റ​ഡി എ​ന്നി​വ അ​ന്നേ ദി​വ​സം ക്യാ​ന്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

വാ​ന​നി​രീ​ക്ഷ​ണ​ത്തി​ന് അ​വ​സ​രം

എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും പൊ​തു ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ന​നി​രീ​ക്ഷ​ണ​ത്തി​നു​ള​ള സൗ​ക​ര്യം സ​ർ​വ​ക​ലാ​ശാ​ല ഒ​ബ്സ​ർ​വേ​റ്റ​റി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച ശു​ക്ര​ൻ, ചൊ​വ്വ, ശ​നി, വ്യാ​ഴം എ​ന്നീ ഗ്ര​ഹ​ങ്ങ​ളും ടോ​ള​മി ക്ല​സ്റ്റ​ർ, ബ​ട്ട​ർ ഫ്ളൈ ​ക്ല​സ്റ്റ​ർ എ​ന്നീ ന​ക്ഷ​ത്ര സ​മൂ​ഹ​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ​മ​യം 6.45 പി​എം മു​ത​ൽ 8.30 പി​എം വ​രെ. ടി​ക്ക​റ്റ് നി​ര​ക്ക് 25 രൂ​പ. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് 10 രൂ​പ. ഫോ​ണ്‍: 0471 2303732

പി.​ജി. പ്ര​വേ​ശ​നം, 2018 ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും യു​ഐ​ടി​ക​ളി​ലേ​യും 201819 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി.) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് () പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ 12ന​കം ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത പ​ക്ഷം അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് ഒ​ടു​ക്കു​ക​യോ ചെ​യ്ത ശേ​ഷം ജേ​ർ​ണ​ൽ ന​ന്പ​ർ വെ​ബ്സൈ​റ്റി​ൽ () ന​ൽ​കി ത​ങ്ങ​ളു​ടെ സീ​റ്റ് ഉ​റ​പ്പാ​ക്ക​ണം. ഫീ​സ് അ​ട​ച്ച വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ, തു​ക, ഫീ​സൊ​ടു​ക്കി​യ തീ​യ​തി, ശാ​ഖ മു​ത​ലാ​യ​വ) വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ 12ന​കം അ​വ നീ​ക്കം ചെ​യ്യ​ണം. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി​യാ​കും. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.