സ്റ്റുഡന്റ് ഡാറ്റാ സമർപ്പണം
കണ്ണൂർ സർവകലാശാലയുടെ 201819 വർഷം അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികൾ ഏകജാലക അഡ്മിഷൻ സെല്ലിൽ സമർപ്പിച്ച വിവരങ്ങൾ അതത് കോളജ് പ്രിൻസിപ്പൽമാർക്ക് ഓണ്‍ലൈൻ മുഖേന ലഭ്യമാക്കുന്നതിനുള്ള സംവിധാനം സർവകലാശാല വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ പ്രസ്തുത വിവരങ്ങൾ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തി 19നകം ഓണ്‍ലൈൻ മുഖേന സമർപ്പിക്കണം. ഇതിന്റെ ഹാർഡ് കോപ്പി പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തി 26നകം സർവകലാശാലയിൽ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മാറ്റിവച്ച പരീക്ഷകളുടെ തീയതി
കഴിഞ്ഞ പത്തിന് മാറ്റിവച്ച ഒന്നാംവർഷ എംഎ (വിദൂര വിദ്യാഭ്യാസം), നാലാം സെമസ്റ്റർ എംബിഎ, ഒന്നും രണ്ടും സെമസ്റ്റർ കംബൈൻഡ് ബിടെക് സപ്ലിമെന്ററി പരീക്ഷകൾ 19നും ഫൈനൽ എംബിബിഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷ 26നും നാലാം സെമസ്റ്റർ എംസിഎ പരീക്ഷ ഒക്ടോബർ ഒന്നിനും നടത്തും.