University News
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
തേ​ഞ്ഞി​പ്പ​ലം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ സൗ​ജ​ന്യ പി​എ​സ് സി ​പ​രീ​ക്ഷാ​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ വി​സി ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി.

എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ചീ​ഫ് ഡോ. ​സി.​സി. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ മു​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം.​വി. സ​ക്ക​റി​യ, ബി​ജോ​യ് പ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ.​വി. സ​മീ​റ സ്വാ​ഗ​ത​വും പി.​ഹ​രി​ഹ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. മോ​ഡ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത റാ​ങ്ക് നേ​ടി​യ​വ​ർ​ക്ക് വൈ​സ്ചാ​ൻ​സ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.


ഐ​ഇ​ടി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് ആ​വേ​ഗ് 18 സ​മാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, കോ​ള​ജ് യൂ​ണി​യ​ൻ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഐ​ടി തു​ട​ങ്ങി​യ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​റു​ക​ളും ശി​ൽ​പ​ശാ​ല​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഡോ. ​അ​മൃ​ത രാ​ജ് (മ​ണി​പ്പാ​ൽ സ​ർ​വ​ക​ലാ​ശാ​ല), പ്ര​ഫ. ദേ​വി ച​ര​ണ്‍ (മ​ണി​പ്പാ​ൽ എം​ഐ​ടി) തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റു​ക​ൾ ന​യി​ച്ചു. ടെ​ക്നി​ക്ക​ൽ പ്രോ​ഗ്രാ​മു​ക​ളും എ​ക്സി​ബി​ഷ​നു​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. കേ​ര​ള പോ​ലീ​സ് ബോം​ബ് സ്ക്വാ​ഡി​ന്‍റെ എ​ക്സ്പോ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചു. ആ​വേ​ഗി​നോ​ട​നു​ബ​ന്ധി​ച്ച് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ന​ട​ത്തി​യ ഇം​പ്ര​ഷ​ന്‍റെ ഭാ​ഗ​മാ​യി തേ​ഞ്ഞി​പ്പ​ലം കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ സ്ത്രീ​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ലി​ന് സ​ഹാ​യ​ക​മാ​കു​ന്ന സ്ക്രീ​ൻ പ്രി​ന്‍റിം​ഗ് ശി​ൽ​പ്പ​ശാ​ല​യും ന​ട​ത്തി. ഡു ​ഫോ​ർ കേ​ര​ള​യ്ക്ക് വേ​ണ്ടി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഫ്ള​ഡ് അ​ല​ർ​ട്ട് സാ​ങ്കേ​തി​ക വി​ദ്യ ശ്ര​ദ്ധേ​യ​മാ​യി.


ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം:18ന് ​സെ​മി​നാ​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ചെ​യ​ര്‍ ഫോ​ര്‍ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്, ഹി​സ്റ്റ​റി പ​ഠ​ന​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ച​രി​ത്ര പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​ർ 18ന് ​വി​ഭാ​ഗം സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ 10.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി. ശി​വ​ദാ​സ​ൻ, ഡോ. ​കെ. ഗോ​പാ​ല​ൻ​കു​ട്ടി, ഡോ. ​എ. മു​ഹ​മ്മ​ദ് മ​ഹീ​ൻ, ഡോ. ​എം. ഹ​രി​പ്രി​യ, ഡോ. ​കെ.​എ​സ്. മാ​ധ​വ​ൻ, ഡോ.​ശ്രീ​വി​ദ്യാ വ​ട്ടാ​രം​ഭ​ത്ത്, ഡോ. ​കെ. ര​മ്യ, ഡോ. ​പി.​പി. അ​ബ്ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. താ​യാ​ട്ട് ബാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
More News