University News
എം​ജി ഏ​ക​ജാ​ല​കം സീ​റ്റൊ​ഴി​വ്
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ വി​വി​ധ യു​ജി പ്രോ​ഗ്രാ​മി​ലേ​ക്ക് 17 ന് ​ശേ​ഷം ഒ​ഴി​വു വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്, ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ 22 വ​രെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ.

പി​ജി ഏ​ക​ജാ​ല​കം ഒ​ന്നാം ഫൈ​ന​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​വ​ർ 19ന് ​വൈ​കു​ന്നേ​രം 4.30 ന് ​മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. അ​തി​നു ശേ​ഷം ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. ഓ​ണ്‍​ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മോ​യു​ടെ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ഹാ​ജ​രാ​ക്ക​ണം.

സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ 201819 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ പി​ജി പ്രോ​ഗ്രാ​മു​ക​ളാ​യ ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ ബ​യോ​ള​ജി എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക വ​ർ​ഗ (എ​സ്ടി) വി​ഭാ​ഗ​ത്തി​ൽ ഓ​രോ ഒ​ഴി​വ് വീ​ത​മു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 19ന് ​രാ​വി​ലെ 10നു ​സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ ഹാ​ജ​രാ​ക​ണം. 0481 2731035


പ​രീ​ക്ഷാ ഫ​ലം

2018 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി സു​വോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റി), നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് സി​എ​സ്എ​സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റി), നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് പി​ജി സി​എ​സ്എ​സ്, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി സി​എ​സ്എ​സ് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റി), നാ​ലാം സെ​മ​സ്റ്റ​ർ പി​ജി സി​എ​സ്എ​സ് എം​എ​സ്സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് അ​ഞ്ച് എ ​ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ്, നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് വീ​ണ, വ​യ​ലി​ൻ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റി) പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ സ​മ​ർ​പ്പി​ക്കാം.