യുജി മൂന്ന്, നാല് സെമസ്റ്റർ ട്യൂഷൻ ഫീ
വിദൂരവിദ്യാഭ്യാസം യുജി (സിയുസിബിസിഎസ്എസ്, 2017 പ്രവേശനം) മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷം) ട്യൂഷൻ ഫീസ് 500 രൂപ പിഴയോടെ അടയ്ക്കേണ്ട തിയതി ഒക്ടോബർ മൂന്ന് വരെ നീട്ടി. അപേക്ഷ ഒക്ടോബർ 13നകം ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407494, 2407356.
ബിഎംഎംസി പ്രാക്ടിക്കൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം ബിഎംഎംസി (സിയുസിബിസിഎസ്എസ്) മൂന്ന്, നാല് സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ 24ന് ആരംഭിക്കും. BTAQBMS001 BTAQBMS004, BTAQBMS006, മുതൽ BTAQBMS023, MCAQBMS001 മുതൽ MCAQBMS007 വരെയുള്ളവർ പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലും MCAQBMS008 മുതൽ MCAQBMS036, VYAOBMS005 വരെയുള്ളവർ വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലും ഹാജരാകണം.
പരീക്ഷ
വിദൂരവിദ്യാഭ്യാസം/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രം എന്നീ മൂന്നാം സെമസ്റ്റർ ബിഎ/ ബികോം/ ബിബിഎ/ ബിഎസ് സി മാത്തമാറ്റിക്സ്/ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി/ ബിഎംഎംസി/ ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്, 2012, 2013 പ്രവേശനം മാത്രം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 11ന് ആരംഭിക്കും.
ഏഴാം സെമസ്റ്റർ ബിടെക് (2014 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, ഏഴാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009 സ്കീം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 26ന് ആരംഭിക്കും.
2018 ജൂലൈയിൽ നടത്തിയ പത്താം സെമസ്റ്റർ ബിആർക് (2012 സ്കീം) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കണ്‍സോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്നിവ 26 മുതൽ ബിടെക് ബ്രാഞ്ചിൽ നിന്നും വിതരണം ചെയ്യും.
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്റർ എംകോം റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 26ന് ആരംഭിക്കും. 2016, 2017 പ്രവേശനംഎക്യു, എആർ സീരീസ് വിദ്യാർഥികൾ എംസിക്യു പരീക്ഷയ്ക്ക് ഹാജരാകണം.
എംഎ ഫിലോസഫി വൈവ
എംഎ ഫിലോസഫി ഫൈനൽ സെമസ്റ്റർ വൈവ 26ന് രാവിലെ പത്തിന് ഫിലോസഫി പഠനവകുപ്പിൽ നടക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം (സിസിഎസ്എസ്) നാലാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽഉൽഉലമ (ഏപ്രിൽ 2017), ബിഎസ് സി മാത്തമാറ്റിക്സ്, ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി, ബിഎംഎംസി (ഏപ്രിൽ 2017) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ഒക്ടോബർ അഞ്ചിനകം ലഭിക്കണം.
എംഫിൽ അറബിക് ഒന്നാം സെമസ്റ്റർ (ജൂണ്‍ 2016, ഒക്ടോബർ 2017), രണ്ടാം സെമസ്റ്റർ (ജനുവരി 2017) പരീക്ഷാഫലം വെബ്സൈറ്റിൽ.
എൻഎസ്എസ് അവാർഡ്ദാനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ 201718 വർഷത്തെ എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച എൻഎസ്എസ് യൂണിറ്റ്/പ്രോഗ്രാം ഓഫീസർ, മികച്ച എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർക്കാണ് അവാർഡുകൾ. 28ന് അവാർഡ് ദാനവും ലഹരിവിരുദ്ധ സെമിനാറും സംഘടിപ്പിക്കും.
രാവിലെ പത്തിന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം നിർവഹിക്കും. സർവകലാശാലാ എൻഎസ്എസ് കേരള വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എറുഡൈറ്റ് പ്രഭാഷണം 24ന്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സുവോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ എറുഡൈറ്റ് പ്രഭാഷണം സംഘടിപ്പിക്കുന്നു.
കാലിഫോർണിയ സർവകലാശാലാ ഫാർമക്കോളജി വകുപ്പിലെ പ്രഫ. റോജർ സുനഹാറ പ്രഭാഷണം നടത്തും. 24ന് രാവിലെ പത്തിന് സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിക്കും. ഹോർമോണുകളും മരുന്നുകളും ശരീരത്തിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുന്ന റിസപ്റ്ററുകളെക്കുറിച്ചാണ് പ്രഭാഷണം. വൈകുന്നേരം മൂന്നിന് സെനറ്റ് ഹാളിൽ നോർത്ത് അമേരിക്കൻ സർവകലാശാല ഘടന എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടാകും. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9388157623 (ഡോ.വി.എം.കണ്ണൻ).
ദുരിതാശ്വാസ നിധി: സർവകലാശാലാ പെൻഷൻകാർക്ക് സമ്മതപത്രം നൽകാം
തേഞ്ഞിപ്പലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ താത്പര്യമുള്ള കാലിക്കട്ട് സർവകലാശാലാ പെൻഷൻകാർ സമ്മതപത്രം 24ന് മുന്‍പായി ഫിനാൻസ് ഓഫീസറുടെ മുന്‍പാകെ സമർപ്പിക്കണം. സംഭാവന ഒറ്റത്തവണയായോ പത്തിൽ കവിയാത്ത തവണകളായോ നൽകാവുന്നതാണ്. 2018 ഒക്ടോബർ മാസത്തെ പെൻഷൻ അടിസ്ഥാനമാക്കിയായിരിക്കും സംഭാവന തുക കണക്കാക്കുന്നത്.