അഞ്ചാം സെമസ്റ്റർ യുജി പരീക്ഷാ ടൈംടേബിൾ
കണ്ണൂർ സർവകലാശാലയുടെ ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2018) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2013 നും അതിനു മുന്‍പുമുള്ള അഡ്മിഷൻകാരുടെ അഞ്ചാം സെമസ്റ്റർ ബിരുദ സപ്ലിമെന്ററി പരീക്ഷകളും ഇതോടൊപ്പം നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ എംഎസ്സി എംഎൽടി പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ലാബോറട്ടറി ടെക്നോളജി (റഗുലർ 2016 അഡ്മിഷൻ/സപ്ലിമെന്ററി മേയ് 2017) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഒക്ടോബർ ആറു വരെ സർവകലാശാലയിൽ സ്വീകരിക്കും.
തുറന്ന സംവാദം 28ന്
ലൈഫ് സയൻസിൽ ഗവേഷണം നടത്തുന്ന കെ.വി.കവിത എന്ന വിദ്യാർഥിനി തന്റെ പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിന്മേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) 28 രാവിലെ പത്തിന് തലശേരി കാന്പസിലെ (പാലയാട്) ലൈഫ് സയൻസ് വിഭാഗത്തിൽ നടത്തും. പ്രസ്തുത പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പ് മുതൽ തലശേരി കാന്പസിലെ ലൈഫ് സയൻസ് വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.
സ്റ്റുഡന്റ് ഡാറ്റാ സമർപ്പണം
ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ സ്റ്റുഡന്റ്സ് ഡാറ്റ വെരിഫൈ ചെയ്ത് അപ് ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി 27 ആയും അതിന്റെ സർട്ടിഫൈഡ് കോപ്പി നേരത്തെ അറിയിച്ച പ്രകാരമുള്ള രേഖകളോടെ സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയതി29 ആയും പുനഃക്രമീകരിച്ചു. ഇക്കാരണത്താൽ ഒന്നാം സെമസ്റ്റർ യുജി പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 29നെ ആരംഭിക്കുകയുള്ളൂ. ഏകജാലകം വഴിയല്ലാതെ പ്രവേശനം നടത്തിയ കോളജുകൾ മുൻകാലങ്ങളിൽ ചെയ്തുവന്നതുപോലെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷ രജിസ്ട്രേഷനോടൊപ്പം സ്റ്റുഡന്റ് ഡാറ്റാ സമർപ്പണം നടത്തേണ്ടതാണ്.
ടീച്ചർ ഇൻഡക്സ് രജിസ്ട്രേഷൻ
ടീച്ചർ ഇൻഡക്സിൽ അധ്യാപകർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 27 വരെ നീട്ടി. ഇതിനകം എല്ലാ അധ്യാപകരും രജിസ്റ്റർ ചെയ്തുവെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തേണ്ടതാണ്. വീഴ്ച വരുത്തുന്ന പക്ഷം പിഴ ചുമത്തുന്ന തുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.