രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ നാളെ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പിജിഡിഎൽഡി (മേയ് 2018) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ ലഭ്യമാണ്.
പരീക്ഷാഫലം
ഒന്നും രണ്ടും കംബൈൻഡ്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബിടെക് (2006നും അതിനുമുന്പുള്ള അഡ്മിഷൻമേഴ്സി ചാൻസ്) ഡിഗ്രി (സ്പെഷൽ സപ്ലിമെന്ററി ഏപ്രിൽ 2017) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മാർക്ക് ലിസ്റ്റുകൾ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽനിന്ന് ഒക്ടോബർ 15 മുതൽ ലഭിക്കും. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 11 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ അപ്ലൈഡ് ഇക്കണോമിക്സ്(സിസിഎസ്എസ്റഗുലർമെയ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 വരെ സർവകലാശാലയിൽ സ്വീകരിക്കും.
നാലാം സെമസ്റ്റർ എംഎസ്സി എൻവയോണ്‍മെന്റൽ സയൻസ് (സിസിഎസ്എസ്റഗുലർമേയ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം (സിസിഎസ്എസ്റഗുലർ മേയ് 2017) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 വരെ സർവകലാശാലയിൽ സ്വീകരിക്കും.
പുതുക്കിയ ടൈംടേബിൾ
ഒക്ടോബർ 15ലേക്ക് മാറ്റിവച്ച അഞ്ചാം സെമസ്റ്റർ യുജി റഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (2013നും അതിനു മുന്‍പുമുള്ള അഡ്മിഷൻ സപ്ലിമെന്ററി ഉൾപ്പെടെ) പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ പിജി (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെയും പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സറ്റിൽ ലഭ്യമാണ്.
സംവാദം ആറിന്
ഇൻഫർമേഷൻ ടെക്നോളജിയിൽ ഗവേഷണം നടത്തുന്ന കെ.പി. ജീന പിഎച്ച്ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിൻമേലുള്ള തുറന്ന സംവാദം (ഓപ്പണ്‍ ഡിഫൻസ്) ആറിന് രാവിലെ 10ന് മാങ്ങാട്ടുപറന്പ് കാന്പസിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ നടക്കും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുന്‍പു മുതൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
പരീക്ഷാഫലം
പാർട്ട് രണ്ട് നാലാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി (റഗുലർ, സപ്ലിമെന്ററിസെപ്റ്റംബർ 2017) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 വരെ സർവകലാശാലയിൽ സ്വീകരിക്കും.
വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ അഞ്ചിന് രാവിലെ 10.30ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കും. സർവകലാശാല ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. വയസ് 010118ന് 36 വയസ് കവിയരുത്. 89 ദിവസത്തേക്കാണ് നിയമനം. 600 രൂപയാണ് ദിവസവേതനം. പ്രവൃത്തിദിവസങ്ങളിൽ മാത്രമേ വേതനം അനുവദിക്കുകയുള്ളൂ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും പകർപ്പും സഹിതം അഞ്ചിന് രാവിലെ പത്തിന് സർവകലാശാല ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം.