University News
അപേക്ഷാ തീയതി നീട്ടി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് സൗജന്യമായി നടത്തുന്ന ഡിസാസ്റ്റർ മാനേജ്മെന്‍റ് ലോ എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എട്ടുവരെ അപേക്ഷിക്കാം. പ്ലസ്ടു, തത്തുല്യമാണ് യോഗ്യത. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം പത്താംക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പ് സഹിതം അപേക്ഷിക്കണം. 0481 2310165.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ എംഎസ് സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) ജൂലൈ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 16, 17 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും.

2018 ജൂണിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, കംപ്യൂട്ടർ മെയിന്‍റനൻസ് ആൻഡ് ഇലക്ട്രോണിക്സ് സിബിസിഎസ് റെഗുലർ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ എട്ട്, ഒന്പത് തീയതികളിൽ അതത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

വൈവാവോസി

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ എംസിഎ ഓഫ് കാന്പസ് (2007ന് മുന്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്, 20072010 അഡ്മിഷൻ മേഴ്സി ചാൻസ്, 2011 അഡ്മിഷൻ മുതൽ സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) മേയ് 2018 പരീക്ഷയുടെ ലാബ്, സെമിനാർ, പ്രോജക്ട് ആൻഡ് മിനി പ്രോജക്ട് മൂല്യനിർണയം, വൈവാവോസി പരീക്ഷകൾ ഇടപ്പള്ളി സീപാസിൽ (സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് സ്റ്റാസ്) ഒന്പതു മുതൽ 12 വരെ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. 0484 2334601.

സംവരണ സീറ്റൊഴിവ്

സ്കൂൾ ഓഫ് ബയോസയൻസസ് ഡിപ്പാർട്ട്മെന്‍റിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് എസ് സി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ബയോ കെമിസ്ട്രിയിൽ രണ്ടും ബയോഫിസിക്സ്, ബയോടെക്നോളജി എന്നിവയിൽ ഓരോ സീറ്റും വീതമാണ് ഒഴിവുള്ളത്. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നാളെ രാവിലെ 10ന് സ്കൂൾ ഓഫ് ബയോസയൻസസിൽ ഹാജരാകണം. 0481 2731035.

പരീക്ഷാഫലം

2017 ഡിസംബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം സിബിസിഎസ്എസ് (മോഡൽ ഒന്ന്, രണ്ട്, മൂന്ന് 2013ന് മുന്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.

2018 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ സിറിയക് (പിജി സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.


റാഗിംഗ് വിരുദ്ധ കമ്മിറ്റി രൂപീകരിച്ചു

കോട്ടയം: എംജി സർവകലാശാലയിൽ റാഗിംഗ് വിരുദ്ധ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡിവൈഎസ്പി വിനോദ് പിള്ള, തഹസിൽദാർ ബി. അശോക്, മാധ്യമപ്രവർത്തകരായ എസ്. മനോജ്, ആർ. കൃഷ്ണരാജ്, അധ്യാപകരായ ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. സുരേഷ് മാത്യു, സർക്കാരിതര സംഘടനയിൽ നിന്നുള്ള പി.യു. തോമസ്, രക്ഷകർതൃപ്രതിനിധികളായ ഡി. തിലകൻ, ജോസ് ജെ. മാളിയേക്കൽ, വിദ്യാർഥികളായ വൈശാഖ് ഷാജി, എ.കെ. കീർത്തി, ഡെപ്യൂട്ടി രജിസ്ട്രാർ രമേശ് രാഘവൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. 1956ലെ യുജിസി നിയമമനുസരിച്ചാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.