രണ്ടാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിസിഎ, ബിഎസ് സി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (യുജി 2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ റീ അപ്പിയറൻസ്) ജൂണ്‍, ജൂലൈ 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ ഒക്ടോബർ എട്ട്, ഒന്‍പത്, 11 തീയതികളിൽ വിവിധ കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഗവേഷണ രജിസ്ട്രേഷൻ: അഭിമുഖം 10 ന്
നിയമ വകുപ്പിൽ ഗവേഷണ രജിസ്ട്രേഷന് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ വിഷയാവതരണവും അഭിമുഖ പരീക്ഷയും 10നു രാവിലെ 10ന് സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടക്കും. അപേക്ഷകർ നിർദിഷ്്ട രേഖകളുമായി എത്തണം.
പ്രിൻസിപ്പൽ, മാനേജർമാരുടെ യോഗം
സർക്കാർ, എയ്ഡഡ്, സ്വാശ്രയ എൻജിനീയറിംഗ് ആർക്കിടെക്ചർ പോളിടെക്നിക് എംബിഎ എംസിഎ കോളജുകളുടെ പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരുടെ യോഗം ഒന്‍പതിന് രാവിലെ 10.30ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗ് കാന്പസിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. എംജി സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് രജിസ്ട്രാർ അറിയിച്ചു.
സിൻഡിക്കറ്റ് ഉപസമിതികൾ പുനഃസംഘടിപ്പിച്ചു
സർവകലാശാലയിലെ സിൻഡിക്കറ്റ് ഉപസമിതികൾ പുനഃസംഘടിപ്പിച്ച് ഉത്തരവായി. പി.കെ. ഹരികുമാറാണ് സ്റ്റാഫ് ഉപസമിതിയുടെ കണ്‍വീനർ. പ്രഫ. ടോമിച്ചൻ ജോസഫ് (അഫിലിയേഷൻ), ഡോ. പി.കെ. പത്മകുമാർ (അപ്രൂവൽ), ഡോ. ആർ. പ്രഗാഷ് (പരീക്ഷ), പ്രഫ. വി.എസ്. പ്രവീണ്‍കുമാർ (ബിസിനസ്), ഡോ. കെ. ജയചന്ദ്രൻ (ധനകാര്യം), ഡോ. എസ്. സുജാത (റിസർച്ച് ആൻഡ്് ഡെവലപ്മെന്റ്), ഡോ. എ. ജോസ് (നിയമകാര്യം), ഡോ. എം.എസ്. മുരളി (സ്റ്റുഡന്റ്സ് ഡിസിപ്ലിൻ, വെൽഫെയർ, ഗ്രീവൻസ്), ഡോ. കെ. കൃഷ്ണദാസ് (പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ്), ഡോ. അജി സി. പണിക്കർ (അക്കാദമിക് അഫയേഴ്സ്) എന്നിവരാണ് മറ്റു ഉപസമിതി കണ്‍വീനർമാർ.
പരീക്ഷാഫലം
2018 ജൂണിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്തിയ അവസാന വർഷ ബിഎഫ്എ, ഒന്നാം വർഷ ബിഎഫ്എ (ഇന്റഗ്രേറ്റഡ്) റഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ ഒന്നാം വർഷ ബിഎസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (പുതിയ സ്കീം റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
2018 ജനുവരി, ജൂലൈ മാസങ്ങളിൽ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എംഫിൽ കെമിസ്ട്രി (ഓർഗാനിക്, പോളിമർ, ഇൻ ഓർഗാനിക് ആൻഡ് ഫിസിക്കൽ സയൻസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏകജാലക പ്രവേശനം; ഇന്നും നാളെയും ഓപ്ഷൻ നൽകാം
പിജി, ബിപിഎഡ്, ബിഎൽഐഎസ്സി പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിനു ഇന്നും നാളെ വൈകുന്നേരം അഞ്ചുവരെയും പുതുതായി ഓപ്ഷൻ നൽകാം. വിശദവിവരങ്ങൾ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം ക്യാപ് വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധീകരിക്കും.
ഡിപ്പാർട്ട്മെന്റ്സ് സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം
ഡിപ്പാർട്ട്മെന്റസ്് സ്റ്റുഡന്റ്സ് യൂണിയൻ 201819 തെരഞ്ഞെടുപ്പിൽ എൻ.കെ. നയന ചെയർമാനായും എ.പി. പ്രശാന്ത് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസർ സാബു തോമസ് അറിയിച്ചു. എസ്. സ്നേഹയാണ് വൈസ് ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർമാരായി മുഹമ്മദ് അഷ്കർ, ദയ സാബു എന്നിവരും ആർട്സ് ക്ലബ് സെക്രട്ടറിയായി കെ.ബി. അനൂപ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 758 വോട്ടാണ് പോൾ ചെയ്തത്.