നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി ഫലം പ്രസിദ്ധീകരിച്ചു
2018 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി അപ്ലൈഡ് കെമിസ്ട്രി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
2018 മേയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ അഞ്ചും ഏഴും ഒന്‍പതും സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്, പഞ്ചവത്സരം) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ഉത്തരക്കടലാസ് മൂല്യനിർണയം
ബിഎ, ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) മൂന്ന്, നാല് സെമസ്റ്ററുകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കി അധ്യാപകർ15, 16 തീയതികളിൽ തിരികെ നൽകണം. ചീഫ് ആയി ഉത്തരവ് ലഭിച്ച അധ്യാപകർ 15 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ക്യാന്പുകളിൽനിന്ന് ഇവ കൈപ്പറ്റി പുനർമൂല്യനിർണയം നടത്തി 29നകം തിരികെ ക്യാന്പുകളിൽ ഏൽപ്പിക്കണം.