University News
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​ല​പ്പാ​ടി കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ബ​യോ​മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റു​ക​ളെ​യും സീ​നി​യ​ർ/​ജൂ​നി​യ​ർ പ്രൊ​ജ​ക്ട് ഫെ​ലോ​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി 20ന് ​രാ​വി​ലെ 11ന് ​വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.mgu.ac.in, www.iucbr.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ബ​യോ​ടെ​ക്നോ​ള​ജി (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 23 മു​ത​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ത്തും.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബോ​ട്ട​ണി (സി​എ​സ്എ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 23 മു​ത​ൽ 26 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

ലോ ​കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ലോ ​കോ​ള​ജു​ക​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും ന​വം​ബ​ർ അ​ഞ്ചു മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം. അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ ലോ​കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ആ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി സൈ​ക്കോ​ള​ജി (പി​ജി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം

വി​വി​ധ ബാ​ങ്കു​ക​ളി​ലേ​ക്ക് ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​നം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കും. ഫോ​ണ്‍: 0481 2731025.