ഇന്നു നടത്താനിരുന്ന സർവകലാശാലയിലേയും (സിഎസ്എസ്) യൂണിവേഴ്സിറ്റി കോളജിലേയും ഒന്നാം സെമസ്റ്റർ എംഫിൽ സപ്ലിമെന്ററി പരീക്ഷയും ഫ്യൂച്ചർ സ്റ്റഡീസ്, ഒപ്റ്റോഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എംടെക് പരീക്ഷയും 25ന് നടത്തും.
22 മുതൽ ആരംഭിക്കാനിരുന്ന ബിഎ ആന്വൽ ബിരുദ സപ്ലിമെന്ററി പാർട്ട് മൂന്ന് മെയിനും സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷകളും ബിഎ അഫസൽ ഉൽ ഉലമ പരീക്ഷകളും 30 ലേക്ക് മാറ്റി. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ (ബിഎച്ച്എം) (2014 സ്കീം റെഗുലർ ആൻഡ് സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി & 2006 സ്കീം മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി നവംബർ ഏഴ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 മേയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ തമിഴ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, എംഎ ഇസ്ലാമിക് ഹിസ്റ്ററി, എംഎ മ്യൂസിക്, എംഎ മ്യൂസിക് (വയലിൻ), എംഎ ഡാൻസ് (കേരള നടനം), എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എസ്.സി എൻവിയോണ്മെന്റൽ സയൻസ്, എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്സി പോളിമർ കെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ജൂണിൽ നടന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം (ത്രീമെയിൻ) കംപ്യൂട്ടർ ആപ്ലിക്കേഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
പി.ജി പ്രവേശനം 2018
സ്പോട്ട് അഡ്മിഷനിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 23 വരെ വിവിധ കോളജുകളിൽ പ്രവേശനം നേടാം. കാര്യവട്ടം ഗവ.കോളജിൽ എംഎസ്സി മാത്തമാറ്റിക്സിന് ഇന്ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ 22 ന് രാവിലെ 10 ന് നടത്തും.
ടൈംടേബിൾ
30 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് ഒക്ടോബർ/നവംബർ 2018 ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2013 സ്കീം പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ് പരീക്ഷകളുടെ വൈവ പരീക്ഷ 22 മുതൽ 29 വരെ എസ്എൻ കോളജ് കൊല്ലം, എസ്ഡി കോളജ് ആലപ്പുഴ, ഗവ.വനിതാ കോളജ് തിരുവനന്തപുരം, ഗവ.ആർട്സ് കോളജ് തിരുവനന്തപുരം എന്നീ നാല് സെന്ററുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 ഒക്ടോബർ മാസത്തിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ന്യൂട്രീഷ്യൻ & ഡയറ്ററ്റിക്സ്) പരീക്ഷയുടെ പ്രാക്ടിക്കൽ 22 നും വൈവ 26 നും സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ ആലപ്പുഴ സെന്ററിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) ജൂലൈ/ഓഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് 2018 ഒക്ടോബർ 22, 23 തീയതികളിൽ കോളജ് ഓഫ് എൻജിനിയറിംഗ്, തിരുവനന്തപുരത്തും ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലത്തും നടത്തും.
ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ച് പ്രാക്ടിക്കൽ പരീക്ഷകൾ 23, 25 തീയതികളിൽ ഗവണ്മെന്റ് എൻജിനിയറിംഗ് കോളജ് ബാർട്ടണ്ഹില്ലിൽ നടത്തും. വിശദവിവരങ്ങൾക്ക് വിദ്യാർഥികൾ അതതു കോളജുകളുമായി ബന്ധപ്പെടണം.