ഏപ്രിൽ, മേയ് 2018 പ്രാക്്ടിക്കൽ പരീക്ഷകൾ 23ന് നടക്കും
ഇന്ന് നടത്താനിരുന്ന ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ഓഫ് കാന്പസ് ബിഎഫ്ടി (റഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഏപ്രിൽ, മേയ് 2018 പ്രാക്്ടിക്കൽ പരീക്ഷകൾ 23ന് നടക്കും.
ഇന്നു തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക് വോക്കൽ (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്്ടിക്കൽ 22ന് നടക്കും.
ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് (റീഅപ്പിയറൻസ് 2013ന് മുന്പുള്ള അഡ്മിഷൻ, മേഴ്സി ചാൻസ്) പരീക്ഷകൾ 22നും രണ്ടാം സെമസ്റ്റർ ബിപിഎഡ് (2017 അഡ്മിഷൻ റഗുലർ, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 23നും, മൂന്നാം സെമസ്റ്റർ ബിവോക് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 26നും നടക്കും. അഫിലിയേറ്റഡ് കോളജുകളിലെ ഒന്പതാം സെമസ്റ്റർ എൽഎൽബി പരീക്ഷകൾ 26നും സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ 10ാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷകൾ 22നും, ബിബിഎ എൽഎൽബി (പഞ്ചവത്സരം) മൂന്നാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി (ഓണേഴ്സ് പുതിയ സ്കീം), അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ, സപ്ലിമെന്ററി നാല് പിഎം ഒന്പത് പിഎം) പരീക്ഷകൾ 29നും നടക്കും. നാലാം സെമസ്റ്റർ എംബിഎ (2016 അഡ്മിഷൻ റഗുലർ, 2013 2015 അഡ്മിഷൻ സപ്ലിമെന്ററി, 2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷ 23ന് നടക്കും. മറ്റു പരീക്ഷകളുടെ തീയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.
വൈവാവോസി
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 201618 ബാച്ചിലെ നാലാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ വൈവാവോസി ഒ 25ന് രാവിലെ 10.30ന് നടക്കും.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
കോട്ടയം തലപ്പാടി അന്തർസർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. വാക്ഇൻഇന്റർവ്യൂ 25നു രാവിലെ 11ന് അന്തർസർവകലാശാല ബയോമെഡിക്കൽ ഗവേഷണകേന്ദ്രത്തിൽ നടക്കും. ബിരുദധാരികളും സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം. 04812353126.