എല്ലാ അവസരങ്ങളും കഴിഞ്ഞ ഒന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം (സിയുസിഎസ്എസ്) വിദ്യാർഥികൾക്ക് സ്പെഷൽ സപ്ലിമെന്ററി പരീക്ഷക്ക് നവംബർ മൂന്ന് വരെ ഓണ്ലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷൽ സപ്ലിമെന്ററി എക്സാമിനേഷൻ യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ നവംബർ ഏഴിനകം ലഭിക്കണം. പരീക്ഷാ ഫീ പേപ്പർ ഒന്നിന് 2,625 രൂപ. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കാന്പസ്.
പരീക്ഷാ അപേക്ഷ വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ മൂന്നാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബർ ഏഴ് വരെയും 160 രൂപ പിഴയോടെ നവംബർ പത്ത് വരെയും ഫീസടച്ച് നവംബർ 13 വരെ രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, എക്സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ നവംബർ 15നകം ലഭിക്കണം. പരീക്ഷ നവംബർ 29ന് ആരംഭിക്കും.
രണ്ട്, നാല്, ആറ് സെമസ്റ്റർ എം.സി.എ റഗുലർ/സപ്ലിമെന്ററി (2012 മുതൽ പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ നവംബർ ഏഴ് വരെയും 160 രൂപ പിഴയോടെ നവംബർ ഒന്പത് വരെയും ഫീസടച്ച് നവംബർ 13നകം രജിസ്റ്റർ ചെയ്യണം.
ബിവോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2015 സ്കീം2015 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ ഏഴ് വരെയും 160 രൂപ പിഴയോടെ നവംബർ ഒന്പത് വരെയും ഫീസടച്ച് നവംബർ 12നകം രജിസ്റ്റർ ചെയ്യണം.
എംഎ അറബിക് (എസ്ഡിഇ) പ്രാക്ടിക്കൽ വിദൂരവിദ്യാഭ്യാസം എം.എ അറബിക് ഒന്ന്, രണ്ട് സെമസ്റ്റർ കന്പ്യൂട്ടർ പ്രാക്ടിക്കൽ (കന്പ്യൂട്ടർ അപ്ലിക്കേഷൻ വിത്ത് അറബിക് സോഫ്റ്റ്വെയർ) പരീക്ഷ നവംബർ അഞ്ച് മുതൽ തിരൂർ ടി.എം.ജി കോളേജിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ രണ്ടാം സെമസ്റ്റർ എംഎസ് സി ഫുഡ് സയൻസ് ആന്റ് ടെക്നോളജി (2014 സിലബസ്2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ നവംബർ ഏഴിന് ആരംഭിക്കും.
എംടെക് നാനോ സയൻസ് സീറ്റ് ഒഴിവ് നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എംടെക് നാനോ സയൻസ് ആന്റ് ടെക്നോളജി കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് 29 വരെ അപേക്ഷിക്കാം. ഫീസ് 790 രൂപ (എസ് സി/ എസ്ടി 530 രൂപ). പ്രവേശന പരീക്ഷയും സ്പോട്ട് അഡ്മിഷനും 31ന് പത്തിന് പഠനവകുപ്പിൽ നടക്കും. ഫോണ് : 0494 2407373, 2407016.
പരീക്ഷാഫലം 2018 മെയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം റഗുലർ/സപ്ലിമെന്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് (2009, 2014 സ്കീം), ബി.ടെക് (പാർട്ട്ടൈം09 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.
അന്തർ കലാലയ ബെസ്റ്റ് ഫിസിക്, ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പ് കാലിക്കട്ട് സർവകലാശാല അന്തർ കലാലയ ബെസ്റ്റ് ഫിസിക്ക് ചാന്പ്യൻഷിപ്പ് 27ന് ഗുരുവായൂർ ശ്രീ കൃഷ്ണ കോളജിൽ നടക്കും. മത്സരാർത്ഥികൾ രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. അന്തർ കലാലയ ജിംനാസ്റ്റിക്സ് പുരുഷവനിതാ വിഭാഗം ചാന്പ്യൻഷിപ്പ് 28, 29 തിയതികളിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ നടക്കും. മത്സരാർത്ഥികൾ രാവിലെ ഒന്പതിന് മുന്പ് റിപ്പോർട്ട് ചെയ്യണം.
ഗവേഷകരുടെ ഒഴിവുകൾ അറിയിക്കണം 201819 വർഷത്തെ പിഎച്ച്ഡി പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനായി കാലിക്കട്ട് സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും, ഗവേഷക മാർഗനിർദേശകരുടെ കീഴിൽ ഗവേഷകരുടെ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ 26ന് ഡയറക്ടറേറ്റ് ഓഫ് റിസർച്ചിൽ
[email protected] എന്ന ഇമെയിൽ വഴി അറിയിക്കണം. വിവരങ്ങൾക്ക്: 0494 2407497.