University News
നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ഡോക്യുമെന്േ‍റഷൻ പരീക്ഷകൾ നവംബർ 21 മുതൽ
നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ഡോക്യുമെന്േ‍റഷൻ (2016 അഡ്മിഷൻ റഗുലർ), മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്േ‍റഷൻ (2009 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 21 മുതൽ ആരംഭിക്കും. അപേക്ഷ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും.

നാലാം സെമസ്റ്റർ എംഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ), പഴയ സ്കീം (2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 22 മുതൽ ആരംഭിക്കും. അപേക്ഷ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടുവരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

രണ്ടാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ, സപ്ലിമെന്‍ററി), പഴയ സ്കീം (2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും. അപേക്ഷ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

ആറാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി (2015 അഡ്മിഷൻ റഗുലർ, 2015ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും. അപേക്ഷ നവംബർ അഞ്ചു വരെയും 500 രൂപ പിഴയോടെ ഏഴു വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒന്പതു വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

നാലാം സെമസ്റ്റർ ബിവോക് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ ഒന്പതു മുതൽ ആരംഭിക്കും. അപേക്ഷ നവംബർ ഒന്നു വരെയും 500 രൂപ പിഴയോടെ രണ്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ മൂന്നു വരെയും സ്വീകരിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

പുതുക്കിയ പരീക്ഷാ തീയതി

ഒക്ടോബർ 31ന് സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷൻ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ (2017 അഡ്മിഷൻ സിബിസിഎസ് റഗുലർ, 20122016 അഡ്മിഷൻ സിബിസിഎസ്എസ് ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 14ന് നടക്കും.

ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് പ്രൈവറ്റ് രജിസ്ട്രേഷൻ, 20122016 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ് പ്രൈവറ്റ് രജിസ്ട്രേഷൻ 2017 അഡ്മിഷൻ) പരീക്ഷകൾ നവംബർ 14 മുതൽ ആരംഭിക്കും.

പരീക്ഷാഫലം

2018 മാർച്ചിൽ എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജ്, തൊടുപുഴ അൽഅസ്ഹർ കോളജ്, കാണക്കാരി സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

2018 മേയിൽ നടത്തിയ ഒന്ന്, രണ്ട്, നാല് സെമസ്റ്റർ ബിടെക് സപ്ലിമെന്‍ററി (പുതിയ സ്കീം, പഴയ സ്കീം, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 14 വരെ അപേക്ഷിക്കാം.

കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പ്

രണ്ടാം സെമസ്റ്റർ പിജി, രണ്ടും അഞ്ചും സെമസ്റ്റർ യുജി. പരീക്ഷകളുടെയും കേന്ദ്രീകൃത മൂല്യനിർണയ ക്യാന്പുകൾ നവംബർ രണ്ടു മുതൽ 12 വരെ നടക്കും. ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ, ചീഫ് എന്നീ ചുമതലകളുള്ള അധ്യാപകർ നവംബർ ഒന്നു മുതലും അഡീഷണൽ എക്സാമിനറുടെ ചുമതല നൽകിയിട്ടുള്ള അധ്യാപകർ നവംബർ രണ്ടു മുതലും അതത് മൂല്യനിർണയ ക്യാന്പുകളിൽ ഹാജരാകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

സയന്‍റിഫിക് അസിസ്റ്റന്‍റ് ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഇൻസ്ട്രുമെന്േ‍റഷൻ സെന്‍ററിൽ (ഐയുസിഎസ്) സയന്‍റിഫിക് അസിസ്റ്റന്‍റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 20000 രൂപയാണ് പ്രതിഫലം. എംഎസ്സി കെമിസ്ട്രിയാണ് യോഗ്യത. എച്ച്പിഎൽസി, എംഎസ് പ്രവൃത്തിപരിചയം അഭികാമ്യം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ ’ദി ഓണററി ഡയറക്്ടർ, ഇന്‍റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്േ‍റഷൻ സെന്‍റർ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം, പിൻ 686560’ എന്ന വിലാസത്തിലോ രശര@ാഴൗ.മര.ശി എന്ന ഇമെയിലിലോ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം. വിശദവിവരം ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭിക്കും.


റിസർച്ച് ഫെല്ലോ, റിസർച്ച് അസിസ്റ്റന്‍റ് ഒഴിവ്

സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റൽ സയൻസസിലെ പ്രൊജക്്ടിൽ റിസർച്ച് ഫെല്ലോ, റിസർച്ച് അസിസ്റ്റന്‍റ് എന്നീ താത്കാലിക ഒഴിവുണ്ട്. മൂന്നു വർഷമാണ് കാലാവധി. റിസർച്ച് ഫെല്ലോയ്ക്ക് ഫസ്റ്റ് ക്ലാസോടുകൂടിയ എംഎസ്സി കെമിസ്ട്രി, തത്തുല്യമാണ് യോഗ്യത. എച്ച്പിഎൽസി, എംഎസ് പ്രവൃത്തിപരിചയം അഭികാമ്യം. മാസം 22000 രൂപയാണ് പ്രതിഫലം. എംഎസ്സി കെമിസ്ട്രിയാണ് റിസർച്ച് അസിസ്റ്റന്‍റിന്‍റെ യോഗ്യത. മാസം 19000 രൂപയാണ് പ്രതിഫലം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ’പ്രഫ. സി.ടി. അരവിന്ദകുമാർ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റൽ സയൻസസ്, എംജി യൂണിവേഴ്സിറ്റി, കോട്ടയം, പിൻ 686 560’ എന്ന വിലാസത്തിലോ രശര@ാഴൗ.മര.ശി എന്ന ഇമെയിലിലോ സമർപ്പിക്കണം. വിശദവിവരം ംംം.ാഴൗ.മര.ശി എന്ന വെബ്സൈറ്റിൽ ലഭിക്കും.

നാഷണൽ സർവീസ് സ്കീമിന്‍റെ ആഭിമുഖ്യത്തിൽ ’വിജ്ഞാനം വിനോദത്തിലൂടെ’ എന്ന വിഷയത്തിൽ സെമിനാറും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെയും വോളണ്ടിയർ സെക്രട്ടറിമാരുടെയും സമ്മേളനവും നാളെ നടക്കും. രാവിലെ 10ന് അസംബ്ലിഹാളിൽ സിൻഡിക്കറ്റംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. രജിസ്ട്രാർ എം.ആർ. ഉണ്ണി, എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ. എം.ജെ. മാത്യു എന്നിവർ പങ്കെടുക്കും. ഡോ. അജു. കെ. നാരായണൻ വിഷയാവതരണം നടത്തും.


എംജി ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നു; പുതിയ സിലബസ് 201920 മുതൽ

കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ ബിരുദാനന്തരബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കുന്നു. 201920 അഡ്മിഷൻ മുതൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പിജി കോഴ്സുകൾക്ക് പുതിയ സിലബസ് നിലവിൽവരും. 45 വിഷയങ്ങളിലായി 80 കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കുന്നത്.

ഡയറക്്ട്് ഗ്രേഡിംഗ് രീതിയാണ് ഉപയോഗിക്കുക. നിലവിലുള്ള അഞ്ച് പോയിന്‍റ് സ്കെയിൽ ഗ്രേഡിംഗ് രീതിയിൽനിന്ന് ഏഴു പോയിന്‍റ് സ്കെയിൽ ഗ്രേഡിംഗ് രീതിയിലേക്ക് മാറും. 1.99 വരെ ഡി ഗ്രേഡ്, 2.002.49 സി, 2.502.99 സി പ്ലസ്, 3.003.49 ബി, 3.503.99 ബി പ്ലസ്, 4.004.49 എ, 4.505.00 എ പ്ലസ് ഗ്രേഡ് എന്ന നിലയിലേക്ക് ജിപിഎ, എസ്ജിപിഎ, സിജിപിഎ ഗ്രേഡിംഗ് രീതി മാറും. കോഴ്സ് ജയിക്കുന്നതിന് സി ഗ്രേഡ് ലഭിക്കണം. 75 ശതമാനം ഹാജർ നിർബന്ധമാണ്.

പ്രൊജക്റ്റ്, ഡിസട്രേഷൻ എന്നിവയുടെ ഭാഗമായി വിദ്യാർഥികൾ സെമിനാറുകളിലോ വിദഗ്ധ സമിതിക്കു മുന്പിലോ പ്രബന്ധം അവതരിപ്പിക്കണം. പിജി കോഴ്സിന് 80 ക്രെഡിറ്റാണ് ഉണ്ടാവുക. ഒരു സെമസ്റ്ററിൽ 16 മുതൽ 25 ക്രെഡിറ്റ് നിർബന്ധമാണ്. ഒരു കോഴ്സിന് രണ്ടു മുതൽ അഞ്ചു ക്രെഡിറ്റ് വരെ നൽകാം. ഓരോ കോഴ്സിനും സവിശേഷ കോഡും അക്കത്തിലുള്ള കോഡ് നന്പരും നൽകും.

2012 നുശേഷം ഇതാദ്യമായാണ് പിജി കോഴ്സുകളുടെ സിലബസ് പരിഷ്കരണം നടക്കുന്നത്. വിവിധ വിഷയങ്ങളിലായി 367 വിദഗ്ധരടങ്ങുന്ന 45 സമിതികളാണ് പുതിയ സിലബസ് തയാറാക്കുക. സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള 14 ബോർഡ് ഓഫ് സ്റ്റഡീസിന്‍റെയും 31 വിദഗ്ധസമിതിയുടെയും നേതൃത്വത്തിൽ മൂന്നുദിവസം നീളുന്ന ശിൽപശാലകൾ സംഘടിപ്പിക്കും. നവംബറിൽ കൊമേഴ്സിന്‍റെ ശിൽപശാലയോടെ ശിൽപശാലകൾക്കു തുടക്കമാകും.

ഇതുമായി ബന്ധപ്പെട്ട് ചേർന്ന ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാരുടെയും വിദഗ്ധസമിതിയംഗങ്ങളുടെയും യോഗം സിൻഡിക്കറ്റംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാനും പുതിയ സാധ്യതകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാനും ഉതകുംവിധം സിലബസിൽ കാതലായ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സിൻഡിക്കറ്റംഗം പ്രഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റംഗങ്ങളായ പ്രഫ. വി.എസ്. പ്രവീണ്‍ കുമാർ, ഡോ. ആർ. പ്രാഗാഷ്, ഡോ. കെ. ജയചന്ദ്രൻ, ഡോ. എ. ജോസ്, ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, ഡോ. സന്തോഷ് പി. തന്പി, അസിസ്റ്റന്‍റ് രജിസ്ട്രാർ ആർ. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.