കാര്യവട്ടം കാന്പസിന് അവധി
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏകദിന ക്രിക്കറ്റ് മാച്ച് നടക്കുന്നതിനാൽ കാര്യവട്ടം ക്യാന്പസിലുളള എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കും ഓഫീസുകൾക്കും ഇന്ന് വൈസ് ചാൻസലർ അവധി പ്രഖ്യാപിച്ചു.
വൈവ വോസി
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ അറബിക് പരീക്ഷയുടെ വൈവ വോസി 8, 12 തീയതികളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജനുവരിയിൽ നടന്ന ഒന്ന്, മൂന്ന്, അഞ്ച്, ആറ് സെമസ്റ്റർ ബിഡെസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുളള അവസാന തീയതി 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്ലൈനായി 21വരെ അപേക്ഷിക്കാം.
2018 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുളള അവസാന തീയതി 21. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 12 മുതൽ 21 വരെ അതത് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഏഴു മുതൽ 14 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 12 മുതൽ 14 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
പങ്കജകസ്തൂരി കോളജ് കണ്ടല സെന്ററായി ബിടെക് പരീക്ഷ എഴുതുന്ന 2008/2013 സ്കീം വിദ്യാർഥികൾ അവരുടെ തുടർന്നുളള എല്ലാ തിയറി പ്രാക്ടിക്കൽ പരീക്ഷകളും ട്രിനിറ്റി കോളജ്, നരുവാമൂട് നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റി അവിടെ തന്നെ പരീക്ഷ എഴുതണം.
അധ്യാപക പാനൽ
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 20 വർഷത്തേക്ക് കോണ്ടാക്റ്റ് ക്ലാസുകൾ കൈകാര്യം ചെയ്യാനും, പഠനസാമഗ്രികൾ തയാറാക്കാനും, അസൈൻമെന്റ് മൂല്യനിർണയം ചെയ്യുവാനുമായി യോഗ്യരായ അധ്യാപകരുടെ പാനൽ തയാറാക്കുന്നു. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബയോഡാറ്റ 10ന് മുന്പ് മുൻപായി വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. കോളജ് അധ്യാപക സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. യുജിസി നെറ്റും പിഎച്ച്ഡിയും അഭിലഷണീയം.
സീറ്റ് ഒഴിവ്
വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ (ആറ് മാസം) യിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നന്പർ: 8547201074
കോളജ് പ്രവേശനം
ഒക്ടോബർ 30, 31 തീയതികളിൽ സെനറ്റ് ഹാളിൽ നടന്ന പി.ജി. സ്പോട്ട് അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് ബന്ധപ്പെട്ട കോളജുകളിൽ മൂന്നാംതീയതിയും കൂടി പ്രവേശനം നേടാം.