2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ തമിഴ് പരീക്ഷയുടെ വൈവ വോസി (യൂണിവേഴ്സിറ്റി കോളജിൽ) 12നും നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ വോസി 9, 12 തീയതികളിലും നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ 12 മുതൽ 26 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ബോട്ടണി (കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ അഞ്ചു മുതൽ എട്ടുവരെ അതാതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും എട്ടു മുതൽ 19 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കരിയർ റിലേറ്റഡ് (ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.
2018 മേയിൽ നടന്ന രണ്ടാം സെമസ്റ്റർ എംആർക്ക് ഡിഗ്രി സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് 17വരെ അപേക്ഷിക്കാം.
2018 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21വരെ ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക്
2018 ഏപ്രിലിൽ ബിഎ/ബിഎസ്സി/ബികോം സിബിസിഎസ് പരീക്ഷ പാസായതും ഗ്രേസ് മാർക്ക് ഡിഗ്രി മാർക്കിനോട് കൂട്ടിച്ചേർക്കാനുളളതുമായ വിദ്യാർഥികൾ ഇതിനുളള അപേക്ഷ 17 ന് മുന്പ് സർവകലാശാലയുടെ പരീക്ഷാവിഭാഗത്തിൽ എത്തിക്കണം.
ഒന്നാം വർഷ ബിരുദാനന്തരബിരുദം 2018 കോളജ് പ്രവേശനം നാളെകൂടി
ഒക്ടോബർ 30, 31 തീയതികളിൽ സെനറ്റ് ഹാളിൽ നടന്ന പി.ജി. സ്പോട്ട് അലോട്ട്മെന്റ് ലഭിച്ചവർക്ക് ബന്ധപ്പെട്ട കോളജുകളിൽ മൂന്നാം തീയതിയും കൂടി പ്രവേശനം നേടാം.