2018 ജനുവരി/മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് (ഗ്രൂപ്പ് 2 (ബി) ബിബിഎ 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21വരെ അപേക്ഷിക്കാം.
കെമാറ്റ് പരീക്ഷ
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളജുകളിലേക്കും എംബിഎ പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2019 ഫെബ്രുവരി 17ന് നടത്തും. അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ജനുവരി 31. ജനറൽ വിഭാഗത്തിന് 1000 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാഫീസ്. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും kmatkerala.in എന്ന വെബ്സൈറ്റിലും 04712335133, 8547255133 എന്നീ നന്പറുകളിലും ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷ
2018 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിവോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 19, 21, 22, 24 എന്നീ തീയതികളിൽ സെന്റ് മൈക്കിൾസ് കോളജ് ചേർത്തലയിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഡിസംബർ നാലിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം ഡിഗ്രി പരീക്ഷകൾക്ക് (റെഗുലർ 2016 അഡ്മിഷൻ, സപ്ലിമെന്ററി 2013, 2014 & 2015 അഡ്മിഷൻ) 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നും, മൂന്നും സെമസ്റ്റർ ബിടെക് (2008 സ്കീം) പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് 14 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ക്വിസ് മത്സരം
ദേശീയ ലൈബ്രറി വാരാഘോഷത്തോടനുബന്ധിച്ച് സർവകലാശാലാ ലൈബ്രറിയിൽ 15ന് രാവിലെ 11ന് ലൈബ്രറി അംഗങ്ങൾക്കായി വായനസാഹിത്യംസംസ്കാരംആനുകാലികം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് പേരുളള ടീമായി 14ന് ഉച്ചയക്ക് ഒന്നിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2308844, 9995702805.