യുജിസി നെറ്റ് പരിശീലനം: പത്തിന് തുടങ്ങും
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന മാനവിക വിഷയങ്ങളിലെ യുജിസി നെറ്റ്/ജെആര്‍എഫ് (പേപ്പര്‍ ഒന്ന്) സൗജന്യ പരിശീലനം പത്തിന് തുടങ്ങും. അറിയിപ്പ് ലഭിച്ചവര്‍ രാവിലെ പത്തിനകം സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ ഹാളില്‍ എത്തണം. ഫോണ്‍: 0494 2405540.