2018 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റെഗുലർ, 2016 & 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുളള അവസാന തീയതി 21.
2018 മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കൽ പരീക്ഷകൾ
കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ 29 ന് അതതു കോളജുകളിൽ ആരംഭിക്കും. 2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി എൻവയോണ്‍മെന്റൽ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ 13 മുതൽ 16 വരെ നടത്തും. 2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 12 മുതൽ 16 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2018 ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎസ്ഡബ്ലു/ബിവോക് (കരിയർ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം അണ്ടർ ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം) പരീക്ഷകൾക്ക് 13 വരെയും 50 രൂപ പിഴയോടെ 16 വരെയും 125 രൂപ പിഴയോടെ 21 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (2015 സ്കീം റെഗുലർ/ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം 22 നും 2019 ജനുവരി മൂന്നിനും ആരംഭിക്കുന്ന എംഎ/എംഎസ്സി/എംകോം പ്രീവിയസ് & ഫൈനൽ സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരിക്കുന്ന എല്ലാ ആണ്‍കുട്ടികളും (എം.കോം ഒഴികെ) ഗവണ്മെന്റ് സംസ്കൃത കോളേജ് തിരുവനന്തപുരത്തും, തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരുന്ന ഫിലോസഫി, സംസ്കൃതം, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് വിദ്യാർഥിനികൾ ഗവണ്മെന്റ് വിമൻസ് കോളജിലും, അറബിക്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, മ്യൂസിക്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മാത്തമാറ്റിക്സ് വിദ്യാർഥിനികൾ എൻഎസ്എസ് കോളജ് നീറമണ്‍കരയിലും, തിരുവനന്തപുരം ജില്ലയിലെ എല്ലാ എംകോം വിദ്യാർഥികളും ഗവ.ആർട്സ് കോളജിലും, കൊല്ലം ജില്ല തെരഞ്ഞെടുത്ത എല്ലാ വിദ്യാർഥികളും എസ്.എൻ കോളജ് കൊല്ലത്തും, മറ്റു ജില്ലകൾ തെരഞ്ഞെടുത്തവർ എസ്.ഡി കോളജ് ആലപ്പുഴയിലും പരീക്ഷ എഴുതണം. വിദ്യാർഥികൾ 16 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റണം.
ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 2019 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ ബിബിഎ സന്പർക്ക ക്ലാസുകൾ 24 നും ഒന്നാം സെമസ്റ്റർ എംബിഎ സന്പർക്ക ക്ലാസുകൾ 25 നും പാളയം എസ്ഡിഇ കേന്ദ്രത്തിൽ 10ന് ആരംഭിക്കും.
സീറ്റ് ഒഴിവ്
നെടുമങ്ങാട് ഗവ. കോളജിൽ പുതുതായി അനുവദിച്ച എംഎ ഇക്കണോമിക്സ്, എംഎ മലയാളം കോഴ്സുകളിലേക്ക് കോളജിൽ സ്പോട്ട് അഡിമിഷൻ നടത്തും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13നു രാവിലെ 11ന്. ഓണ്‍ലൈൻ രജിസ്റ്റർ ചെയ്യാത്തവർക്കും അപേക്ഷിക്കാം. 13 ന് വൈകുന്നേരം 4.30 ന് കോളജിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.14, 15 തീയതികളിൽ അഡിമിഷൻ നടത്തും. സർവകലാശാലയിലേക്ക് അപേക്ഷ നൽകേണ്ടതില്ല.