University News
റേ​ഡി​യോ​ള​ജി​ക്ക​ൽ ഫി​സി​ക്സി​ൽ ഡി​പ്ലോ​മ
റേ​​ഡി​​യോ​​ള​​ജി​​ക്ക​​ൽ ഫി​​സി​​ക്സി​​ൽ ഉ​​സ്മാ​​നി​​യാ യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തു​​ന്ന ര​​ണ്ടു വ​​ർ​​ഷ​​ത്തെ പോ​​സ്റ്റ് എം​​എ​​സ്‌സി ഡി​​പ്ലോ​​മ കോ​​ഴ്സി​​ന് 26ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം. പ്ര​​മു​​ഖ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ​​രി​​ശീ​​ല​​നം ഉ​​ൾ​​പ്പ​​ടെ ര​​ണ്ടു വ​​ർ​​ഷ​​മാ​​ണു കോ​​ഴ്സി​​ന്‍റെ ദൈ​​ർ​​ഘ്യം. ആ​​കെ 20 സീ​​റ്റ്. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ.​​സി​​ല​​ബ​​സ് വെ​​ബ്സൈ​​റ്റി​​ലു​​ണ്ട്. കോ​​ഴ്സ് ഫീ​​സ് 40000 രൂ​​പ.
www.ouadmissions.com.

ഡി​​പ്ലോ​​മ പ്രോ​​ഗ്രാം ഇ​​ൻ പ​​ഞ്ചാ​​യ​​ത്ത് രാ​​ജ്

പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് സം​​വി​​ധാ​​ന​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തി ഗ്രാ​​മ വി​​ക​​സ​​നം വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്താ​​ൻ ഉ​​ദ്ദേ​​ശി​​ച്ചു കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യി ആ​​രം​​ഭി​​ച്ച​​താ​​ണ് നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ്് റൂ​​റ​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ് ആ​​ൻ​​ഡ് പ​​ഞ്ചാ​​യ​​ത്ത് രാ​​ജ്. ഈ ​​മേ​​ഖ​​ല​​യി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കാ​​ൻ സ​​ന്ന​​ദ്ധ​​ത​​യു​​ള്ള പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ​​ക്കു പ​​രി​​ശീ​​ല​​നം ന​​ൽ​​കാ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​രം​​ഭി​​ച്ച​​താ​​ണ് ഡി​​പ്ലോ​​മ പ്രോ​​ഗ്രാം ഇ​​ൻ പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ഗ​​വേ​​ണ​​ൻ​​സ് ആ​​ൻ​​ഡ് റൂ​​റ​​ൽ ഡ​​വ​​ല​​പ്മെ​​ന്‍റ്.
ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള​​താ​​ണ് വി​​ദൂ​​ര പ​​ഠ​​ന രീ​​തി​​യി​​ൽ ന​​ട​​ത്തു​​ന്ന കോ​​ഴ്സ്. മൂ​​ന്നു വ​​ർ​​ഷ​​ത്തി​​ന​​കം കോ​​ഴ്സ് പൂ​​ർ​​ത്തീ​​ക​​രി​​ച്ചാ​​ൽ മ​​തി. പ​​തി​​നാ​​യി​​രം രൂ​​പ​​യാ​​ണു കോ​​ഴ്സ് ഫീ​​സ്. 500 രൂ​​പ ഫീ​​സ് സ​​ഹി​​തം ഡി​​സം​​ബ​​ർ 10ന​​കം അ​​പേ​​ക്ഷി​​ക്ക​​ണം.www.nird.org.in/pgdsrd. aspx.
More News