University News
ഭ​ര​ണ​ഘ​ട​ന-​ലിം​ഗ​നീ​തി: ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​മ​ണ്‍ സ്റ്റ​ഡീ​സ് വ​കു​പ്പും പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി ഭ​ര​ണ​ഘ​ട​ന​ലിം​ഗ​നീ​തി എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ന​ല്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു.

ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ.​എ.​മു​ഹ​മ്മ​ദ് മാ​ഹി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം.​ആ​തി​ര, ഡോ.​അ​ഭി​ലാ​ഷ് ഗോ​പി​നാ​ഥ്, ഡോ.​ടി.​പി.​മ​ധു, ഡോ.​എ​ന്‍. സെ​ബാ​സ്റ്റ്യ​ന്‍, ഡോ.​എം.​ബി. മ​നോ​ജ്, മി​നി സു​കു​മാ​ര്‍, കെ.​ഡ​യാ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


അ​ധ്യാ​പ​ക​ര്‍​ക്ക് ശി​ല്‍​പ​ശാ​ല

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല/​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് പാ​ഠ്യ​പ​ദ്ധ​തി ആ​വി​ഷ്‌​ക​ര​ണ​വും രൂ​പ​ക​ല്‍​പ്പ​ന​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ര്‍ 11 മു​ത​ല്‍ 17 വ​രെ​യാ​ണ് പ​രി​ശീ​ല​നം. അ​പേ​ക്ഷ ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​വ​ര​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍.

ഫോ​ണ്‍: 9495657594, 9048356933.
More News