"ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കേരള സർവകലാശാല അമേരിക്കൻ മലയാളി സംഘടനകളുടെ ഫെഡറേഷനായ "ഫൊക്കാന’യുമായി ചേർന്ന് നൽകുന്ന "ഭാഷയ്ക്കൊരു ഡോളർ’ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ സർവകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി പ്രബന്ധത്തിനാണ് പുരസ്കാരം . 2015 ഡിസംബർ ഒന്നു മുതൽ 2016 നവംബർ 30 വരെയും 2016 ഡിസംബർ ഒന്നു മുതൽ 2017 നവംബർ 30 വരെയുമുളള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 27. അപേക്ഷകൾ ലഭിക്കേണ്ട വിലാസം: രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം 695034. വിശദവിവരങ്ങൾ വെബ്സൈറ്റിൽ () ലഭിക്കും. ഫോണ്: 0471 2386227, 2386385, 9447259150.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ (മെക്കാനിക്കൽ എൻജിനിയറിംഗ്, 2008 & 2013 സ്കീം) 29, 30 തീയതികളിൽ അതത് കോളജുകളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളജുമായി ബന്ധപ്പെടുക.
2018 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ നാല്, ആറ് തീയതികളിൽ വർക്കല എസ്.എൻ കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഡിസംബർ 18ന് ആരംഭിക്കാനിരുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ 2019 ജനുവരി ഏഴ്, എട്ട്, ഒന്പത് തീയതികളിലേയ്ക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
2018 ഡിസംബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.പ്ലാനിംഗ് (2013 സ്കീം സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ (ത്രിവത്സരം), അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽബി പരീക്ഷകൾ (2011 12 അഡ്മിഷന് മുൻപ്) ഡിസംബർ അഞ്ചിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
എട്ടാം സെസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2013 സകീം) ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഓണ്ലൈൻ രജിസ്ട്രേഷൻ 27ന് ആരംഭിക്കും. പിഴ കൂടാതെ ഡിസംബർ നാലുവരെയും 50 രൂപ പിഴയോടെ ഡിസംബർ ഏഴുവരെയും 125 രൂപ പിഴയോടെ ഡിസംബർ 10 വരെയും അപേക്ഷിക്കാം.
2019 ജനുവരി 16ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംബിഎ (ഫുൾ ടൈം റെഗുലർ/ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷയ്ക്ക് ഡിസംബർ ഏഴു വരെയും 50 രൂപ പിഴയോടെ ഡിസംബർ 11 വരെയും സൂപ്പർ ഫൈനോടെ ഡിസംബർ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്), എംഎസ്സി സുവോളജി പരീക്ഷാഫലം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബർ 12 വരെ അപേക്ഷിക്കാം.
2018 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ.