അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷ പരീക്ഷാഫീസ്
2018 ഡിസംബറിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ 10 വരെയും 50 രൂപ പിഴയോടെ ഡിസംബർ 12 വരെയും 125 രൂപ പിഴയോടെ ഡിസംബർ 14 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, എംഎസ്സി അപ്ലൈഡ് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, മെഡിസിനൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോടെക്നോളജി ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎസ്സി കെമിസ്ട്രി, ബോട്ടണി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന 201819 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ സന്പർക്ക ക്ലാസുകൾ ഡിസംബർ ഒന്നു മുതൽ എല്ലാ ശനിയും ഞായറും രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ കാര്യവട്ടം കാന്പസിലും (ബിഎ ഇക്കണോമിക്സ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ്, ഹിസ്റ്ററി ബിഎസ്സി കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബിസിഎ) കൊല്ലം യുഐടിയിലും (ബിഎ ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, മലയാളം) നടത്തുന്നതാണ്. വിദ്യാർഥികൾ ഐഡി കാർഡും SLM ഉം ആയി ഹാജരാകണം.
എംഫിൽ സീറ്റ് ഒഴിവ്
കാര്യവട്ടം കാന്പസിലെ കെമിസ്ട്രി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠനവകുപ്പുകളിൽ എംഫിൽ പ്രോഗ്രാമിലേക്ക് എസ്സി/എസ്ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുണ്ട്. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10.30ന് അതത് പഠനവകുപ്പുകളിൽ ഹാജരാകണം.
സർട്ടിഫിക്കറ്റ് വിതരണം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ, പി.ജി. സർട്ടിഫിക്കറ്റ് ഇൻ കൗണ്സിലിംഗ്, ടിവി ന്യൂസ് റീഡിംഗ് ആൻഡ് കോംപിയറിംഗ്, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റണം.
പി.ജി.ഡിപ്ലോമ ഇൻ ബയോഡൈവേഴ്സിറ്റി
കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ 2019 ജനുവരി ഒന്നിന് തുടങ്ങുന്ന പി.ജി.ഡിപ്ലോമ ഇൻ ബയോഡൈവേഴ്സിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സ് കാലാവധി: ഒരു വർഷം യോഗ്യത: എം.എസ്.സി ബോട്ടണി/സുവോളജി/അക്വാട്ടിക് ബയോളജി/എൻവയോണ്മെന്റൽ സയൻസ്/ലൈഫ് സയൻസ്/പ്ലാന്റ് സയൻസ്/ആനിമൽ സയൻസ് എന്നിവയിൽ ഏതിലെങ്കിലും 55 ശതമാനത്തിൽ കുറയാതെ മാർക്ക് (എസ്സി/എസ്ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ഡിസംബർ 20. അപേക്ഷാഫോം 25/ രൂപ KUFൽ അടച്ച രസീത് ഹാജരാക്കിയാൽ കാര്യവട്ടം ബോട്ടണി പഠനവകുപ്പിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ രജിസ്ട്രേഷൻ ഫീസായ 150/ രൂപയുടെ പേഇൻസ്ലിപ്പോ, സർവകലാശാലാ ഫിനാൻസ് ഓഫീസറുടെ പേരിൽ എടുത്ത സർവകലാശാലാ ഓഫീസ് ക്യാന്പസ് ബ്രാഞ്ചിലുളള എസ്ബിഐൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റോ സഹിതം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി "Head, Department of Botany, University of Kerala, Kariavattom, Thiruvananthapuram 695581' എന്ന വിലാസത്തിൽ ലഭിക്കണം.