University News
കോണ്‍ടാക്ട് ക്ലാസ് കേന്ദ്രം: അപേക്ഷ ക്ഷണിച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്‍റെ കോണ്‍ടാക്ട് ക്ലാസുകൾ നടത്തുന്നതിനായി സ്ഥിരമായ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ താൽപര്യമുള്ള എയ്ഡഡ്/ ഗവണ്‍മെന്‍റ് കോളജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ ഒന്ന് മുതൽ ഏഴ് വരെ സ്വീകരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.


പരീക്ഷകളിൽ മാറ്റം

ഡിസംബർ 12 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം/ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ (2017 പ്രവേശനം/ എംസിജെ (2015, 2016 പ്രവേശനം) റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് (സിയുസിഎസ്എസ്) പരീക്ഷ 2019 ജനുവരി ഒന്ന് മുതൽ നടക്കും.

ഡിസംബർ 17 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സരം) 2017 സിലബസ് വർഷം2017, 2018 പ്രവേശനം റഗുലർ/സപ്ലിമെന്‍ററി, 2015 സിലബസ് വർഷം സപ്ലിമെന്‍ററി പരീക്ഷകൾ 2019 ജനുവരി ഒന്ന് മുതൽ നടക്കും.


പരീക്ഷാഫലം

ഒന്പതാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) സപ്ലിമെന്‍ററി, ബിബിഎഎൽഎൽബി (ഓണേഴ്സ്) റഗുലർ/ സപ്ലിമെന്‍ററി ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ എൽഎൽബി (യൂണിറ്ററി) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 14 വരെ അപേക്ഷിക്കാം.

ഇന്നത്തെ പരീക്ഷകൾ മാറ്റി

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
ഇന്ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബികോം/ ബിബിഎ/ ബികോം വേക്കേഷണൽ/ ബിടിഎച്ച്എം/ ബിഎച്ച്എ/ ബികോം ഓണേഴ്സ് റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും, എൻഎസ്എസ്/ എൻസിസി/ സ്പോർട് വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ യുജി റഗുലർ സ്പെഷ്യൽ പരീക്ഷയും ഡിസംബർ പത്തിലേക്ക് മാറ്റി.

ഇന്ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (സിയുസിഎസ്എസ്) എം‌എ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം/ എംബിഇ/ എംടിഎച്ച്എം റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഒന്നാം സെമസ്റ്റർ പിജി (സിയുസിഎസ്എസ്) സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷകളും ഡിസംബർ പത്തിലേക്ക് മാറ്റി.

ഇന്ന് നടത്താനിരുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി (സിസിഎസ്എസ്) റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷയും, ഒന്നാം സെമസ്റ്റർ പി‌ജി (സിസിഎസ്എസ്) സ്പെഷൽ സപ്ലിമെന്‍ററി പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
More News