അഞ്ചാം സെമസ്റ്റർ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (2016 അഡ്മിഷൻറഗുലർ & 2013, 2014, 2015 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 14ന് ആരംഭിക്കും.
ഡിസംബറിൽ ആരംഭിക്കുന്ന കന്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ & മൂന്നാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) പരീക്ഷയുടെ വിജ്ഞാപനം വെബ്സൈറ്റിൽ.
2019 ജനുവരി നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ഐഡി) റഗുലർ/ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ഡിസംബർ അഞ്ച്വരെയും 50 രൂപ പിഴയോടെ ഡിസംബർ ഏഴുവരെയും 125 രൂപ പിഴയോടെ ഡിസംബർ 11 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ ആറിന് കൊല്ലം എസ്.എൻ. വനിതാ കോളജിലും ഡിസംബർ നാല്, ഏഴ് തീയതികളിൽ തിരുവനന്തപുരം ഗവണ്മെന്റ് വനിതാ കോളജിലും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 10, 11, 12 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ്, സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, എംഎസ്സി അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
യോഗാ പരീശീലനം
കായിക പഠനവകുപ്പ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന യോഗ പരിശീലന പരിപാടിയുടെ ഡിസംബറിലേക്കുളള രജിസ്ട്രേഷൻ ഫോം ജി.വി.രാജാ പവിലിയനിൽ പ്രവർത്തിക്കുന്ന കായിക പഠനവകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക് 8921507832/04712306485 എന്ന നന്പറിൽ ബന്ധപ്പെടുക.