University News
എം​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ്) മേ​യ് 2018 പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഡി​സം​ബ​ർ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ ഇ.​ജെ. അ​ഞ്ച് സെ​ക്ഷ​നി​ൽ (റൂം ​ന​ന്പ​ർ 226) ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

വൈ​വാ​വോ​സി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (റ​ഗു​ല​ർ) ഒ​ക്ടോ​ബ​ർ പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്്ട് മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ​വോ​സി​യും ഡി​സം​ബ​ർ ആ​റു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്;​സ്പോ​ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്

പ​ത്ത​നം​തി​ട്ട സ്റ്റാ​സ് കോ​ള​ജി​ൽ എം​എ​സ്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് കോ​ഴ്സി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​എ​സ്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ്, ബി​എ​സ്സി ഐ​ടി, ത​ത്തു​ല്യ​മാ​ണ് യോ​ഗ്യ​ത. യോ​ഗ്യ​രാ​യ​വ​ർ ഇ​ന്നു രാ​വി​ലെ 11ന് ​കോ​ള​ജി​ൽ എ​ത്ത​ണം. ഫോ​ണ്‍: 9446302066, 9447265765, 0468 2224785. വെ​ബ് സൈ​റ്റ്: ംംം.രു​മെ.​മ​ര.​ശി

പി​എ​ച്ച്ഡി ന​ൽ​കി

ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​നി​ൽ എ. ​സെ​യ്ഫു​ദീ​ൻ, ഡി​യ വ​ർ​ഗീ​സ്, ബോ​ട്ട​ണി​യി​ൽ ഡി. ​ആ​ശ, ലി​നി കെ. ​മാ​ത്യു, കെ​മി​സ്ട്രി​യി​ൽ ജി​നി വ​റു​ഗീ​സ്, മ​രി​യ സെ​ബാ​സ്റ്റ്യ​ൻ, ജ​യി​ൻ മ​രി​യ തോ​മ​സ്, എ​സ്. ആ​ഷ, എ​ജ്യൂ​ക്കേ​ഷ​നി​ൽ എ​സ്. സി​ന്ധു, വി.​എ​സ്. വി​ദ്യ, സു​നി​ത സൂ​സ​ൻ ജോ​സ്, ല​ത ജോ​സ​ഫ്, ജി. ​രാ​ജി​നി, സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ ജോ​സ​ഫ് ജ​സ്റ്റി​ൻ റി​ബെ​ല്ലൊ, ഫി​സി​ക്സി​ൽ കൊ​ണ്ട്രം​വ​ള​പ്പി​ൽ പ്ര​ജി​ത് ച​ന്ദ്ര​ൻ, കെ.​ജി. ബി​ജു, ബ​യോ​സ​യ​ൻ​സ സി(​ബോ​ട്ട​ണി)​ൽ കെ.​എ​സ്. നി​ധീ​ഷ്, മാ​ത്ത​മാ​റ്റി​ക്സി​ൽ സാ​ബു അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്ക് പി.​എ​ച്ച്.​ഡി. ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു.


ച​ർ​ച്ച ക്ലാ​സ് മാ​റ്റി

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ നാ​ലി​ന് ’ഭി​ന്ന​ശേ​ഷി സം​യോ​ജി​ത ദു​ര​ന്ത നി​വാ​ര​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന ഏ​ക​ദി​ന ച​ർ​ച്ച ക്ലാ​സ് ഡി​സം​ബ​ർ 11ലേ​ക്ക് മാ​റ്റി. 9495213248.